കോടതി വിധിച്ച നഷ്ടപരിഹാരം യഥാർത്ഥത്തിൽ നമ്പിനാരായണന് നല്‍കേണ്ടത് കോൺഗ്രസെന്ന് ഇ പി ജയരാജൻ

Sumeesh| Last Modified വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (19:09 IST)
ഐ എസ് ആർ ഒ ചാരക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക യഥാർത്ഥത്തിൽ നൽകേണ്ടത് കോൺഗ്രസാണെന്ന് മന്ത്രി ഇ പി ജയരാജൻ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കാൻ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഡാലോചനയാണ് ചാരക്കേസെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ വിധി പഠിച്ച്‌ സര്‍ക്കാര്‍ ആവശ്യമായ നടപടി കൈക്കൊള്ളും. നഷ്ടപരിഹാരത്തുക നൽകുന്നതിൽ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും. കേസിലെ ഗൂഡാലോചന അന്വേഷിക്കാനുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :