കൊച്ചി മെട്രോയ്ക്ക് ഭീഷണിയായി തകർന്ന കെട്ടിടം പോത്തീസിന്റേത്? പേര് മുക്കി മാധ്യമങ്ങൾ

പരസ്യം നൽകിയപ്പോൾ മാധ്യമങ്ങൾ പേര് മുക്കി, കൊച്ചിയിൽ തകർന്നത് പോത്തീസിന്റെ കെട്ടിടം?

അപർണ| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (11:43 IST)
കൊച്ചി മെട്രോയ്ക്ക് തന്നെ ഭീഷണി ഉയർത്തി ഇന്നലെ രാത്രി തകർന്ന് വീണ കെട്ടിടം പോത്തീന്റേതെന്ന് റിപ്പോർട്ടുകൾ. മാധ്യമങ്ങള്‍ക്ക് പരസ്യം നല്‍കിയപ്പോള്‍ തകർന്ന കെട്ടിടത്തിന്റെ ഉടമസ്ഥരുടെ പേരുകള്‍ മുക്കി.
തമിഴ്‌നാട്ടിലെ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടമാണ് ഇടിഞ്ഞ് വീണത്.

കലൂര്‍ മെട്രോ സ്‌റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് കെട്ടിടനിര്‍മാണത്തിനായി പൈലിങ് ജോലികള്‍ നടത്തിവരുമ്പോഴായിരുന്നു തകര്‍ന്നുവീണത്. എന്നാൽ, കെട്ടിടത്തിന്റെ പ്ലാന്‍ മാത്രമാണ് കോര്‍പറേഷന് സമര്‍പ്പിച്ചിരുന്നതെന്നും പൈലിങ്ങിന് അടക്കമുള്ള അന്തിമ അനുമതികള്‍ നല്‍കിയിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കെട്ടിടം തകർന്നതിനെ തുടർന്ന് മെട്രോ സര്‍വിസ് താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. 15 മീറ്ററോളം ആഴത്തില്‍ മണ്ണിടിഞ്ഞതോടെ റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടു. ഇതോടെ ഗതാഗതം വഴിതിരിച്ചുവിട്ടു.
കൂടുതല്‍ സുരക്ഷ പരിശോധനക്കു ശേഷമേ മെട്രോസര്‍വിസ് പൂര്‍വസ്ഥിതിയിലാവുകയുള്ളൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :