സർക്കാരിന്റെ ഉത്സാഹം കുറയുന്നു; കൊച്ചി മെട്രോയുടെ നഷ്ടം പ്രതിമാസം 6.60 കോടി രൂപ

കൊച്ചി, തിങ്കള്‍, 8 ജനുവരി 2018 (07:47 IST)

കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ കാര്യത്തില്‍ സർക്കാരിന് ആദ്യമുണ്ടായിരുന്ന താല്പര്യമൊന്നും ഇപ്പോൾ മെട്രോയുടെ കാര്യത്തിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെട്രോയുടെ വരവും ചെലവും തമ്മിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന 22 ലക്ഷം രൂപയുടെ അന്തരമാണുള്ളതെന്നും പറയപ്പെടുന്നു. അതായത് ഒരു മാസം 6.60 കോടി രൂപയുടെ നഷ്ടം. 
 
പ്രതിദിന ടിക്കറ്റ് കലക്‌ഷനായി ലഭിക്കുന്നത് 12 ലക്ഷം രൂപ മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടിക്കറ്റ് ഇതര വരുമാനമാകട്ടെ 5.16 ലക്ഷം രൂപയും. അതേസമയം, മെട്രോയുടെ ഒരു ദിവസത്തെ നടത്തിപ്പു ചെലവ് മാത്രം 38 ലക്ഷം വരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ടിക്കറ്റ് വരുമാനത്തിലൂടെ ഇന്ത്യയിൽ ഒരു മെട്രോയും ലാഭത്തിലായിട്ടില്ല എന്നതുമാത്രമാണ് കൊച്ചി മെട്രോയുടെ ഏക ആശ്വാസം. 
 
മൂന്നും നാലും വർഷങ്ങള്‍ക്ക് ശേഷമാണ് മറ്റുള്ള സംസ്ഥാനങ്ങളിലെ മെട്രോകൾക്ക് പിടിച്ചുനിൽക്കാറായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതികളെല്ലാം സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിയുടെ നടത്തിപ്പിനായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സർക്കാർ ഒന്നര വർഷമായി അടയിരിക്കുന്നത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബംഗളൂരുവിലെ ബാറിൽ തീപിടിത്തം;അഞ്ചു മരണം

ബാറിലുണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബംഗലൂരുവിലെ കെആര്‍ മാര്‍ക്കറ്റിലെ ...

news

സ്റ്റേഷനിൽ ഇടിയും തെറിവിളിയും വേണ്ട,നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്‌താൽ മതി! ; പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്

പൊലീസ് സ്റ്റേഷനകത്ത് മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി ...

news

തലതൊട്ടപ്പന്മാർ കൈയ്യൊഴിഞ്ഞപ്പോൾ ബൽറാമിന് കൂട്ട് യൂത്തന്മാർ!

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎൽഎയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് ...

news

നിശാന്തിനെ കാണുന്നത് 14 വയസ്സുള്ളപ്പോൾ, ഇനി അതും ബാലപീഡനമാകുമോ? - ദീപ നിശാന്ത്

എകെജി ബാലപീഡനകനാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ...

Widgets Magazine