‘അടിച്ച് പൂസായി’ യുവാവ് ട്രാക്കിലൂടെ നടന്നു; കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു

കൊച്ചി, ചൊവ്വ, 19 ഡിസം‌ബര്‍ 2017 (17:56 IST)

 Kochi Metro , passenger , Drunken men , passenger trespasses , കൊച്ചി മെട്രോ , മെട്രോ , യുവാവ് , കെഎംആർഎൽ

യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് അരമണിക്കൂറോളം നിര്‍ത്തിവച്ചു.  പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്റ്റേഷനിലേക്ക് ചാടിയത്. അ​ര​മ​ണി​ക്കൂ​റി​നു​ശേ​ഷം സ​ർ​വീ​സ് പു​ന​സ്ഥാ​പി​ച്ചു.

മദ്യപിച്ചെത്തിയ യുവാവ് ട്രാക്കിൽ ഇറങ്ങി നടന്നതാണ് ട്രെയിനിന്റെ യാത്ര മുടങ്ങാന്‍ കാരണമായത്. പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​ൻ മു​ത​ൽ ച​ങ്ങ​മ്പു​ഴ പാ​ർ​ക്കു​വ​രെ​ ഇയാള്‍ ട്രാക്കിലൂടെ സഞ്ചരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരൻ മദ്യലഹരിയിലായിരുന്നുവെന്നും അറിയിച്ചു.

മെട്രോയുടെ ട്രാക്കിന് നടുവിലൂടെയാണ് ട്രെയിനിന് വൈദ്യുതി നൽകുന്ന 750 വാട്ട് തേർഡ് റെയിൽ ലൈനുള്ളത്. യാത്രക്കാർ ട്രാക്കിൽ വീഴുമ്പോൾ ഉണ്ടാകുന്ന അപകടമൊഴിവാക്കാൻ തയ്യാറാക്കിയ സുരക്ഷാ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്നാണ് തീവണ്ടി ഗതാഗതം തടസപ്പെട്ടത്.

ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വിജയികള്‍ കോണ്‍ഗ്രസാണെന്ന് ശിവസേന

രാഹുല്‍ ഗാന്ധിയുടെ മികച്ച പ്രകടനത്തിന്റെ ഫലമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് ...

news

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം - സരിതയുടെ കത്തില്‍ ചര്‍ച്ച പാടില്ലെന്ന് ഹൈക്കോടതി

യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കിയ സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ച ...

news

ജയിലില്‍ ദിലീപിന് പ്രത്യേക പരിഗണ ?; വിഷയത്തില്‍ ഹൈക്കോടതി ഇടപെടുന്നു - റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിന് ...

news

ഇങ്ങനെയൊക്കെ തള്ളാമോ? ; ക്രിസ്തുമസിന് മോദിയെ വീട്ടിലേക്ക് ക്ഷണിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഷീല കണ്ണന്താനം

ട്രോളുകളുടെ സ്ഥിരം ഇരയാണ് അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലയും. ...

Widgets Magazine