ആവശ്യത്തിന് ജീവനക്കാരില്ല; കേരളത്തില്‍ എട്ട് ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ റദ്ദാക്കുമെന്ന് റെയില്‍‌വെ

കൊച്ചി, വെള്ളി, 8 ഡിസം‌ബര്‍ 2017 (15:00 IST)

Widgets Magazine
MEMU, passenger train , train , Indian railway , ട്രെയിന്‍ , റെയില്‍‌വെ  , മെമു , പാസഞ്ചര്‍ ട്രെയിന്‍

സംസ്ഥാനത്ത് ഓടുന്ന എട്ടു ട്രെയിനുകള്‍ ശനിയാഴ്ച മുതല്‍ രണ്ടു മാസത്തേക്ക് റദ്ദാക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. റദ്ദാക്കുന്ന ട്രെയിനിലെ ജീവനക്കാരെ ട്രാക്ക് മെച്ചപ്പെടുത്തുന്നതിനും പാളങ്ങളില്‍ മെറ്റലിടുന്നതിനുമെല്ലാം ഉപയോഗിക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള എന്‍ജിനുകളില്‍ നിയോഗിക്കാനാണ് റെയില്‍‌വെയുടെ തീരുമാനം. ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ പെരുവഴിയിലാകുന്നത്.
 
ശനിയാഴ്ച മുതല്‍ റദ്ദാക്കുന്ന ട്രെയിനുകള്‍:
 
1. 66300 കൊല്ലം -എറണാകുളം (കോട്ടയം വഴി)
 
2. 66301 എറണാകുളം -കൊല്ലം (കോട്ടയം വഴി)
 
3. 56387 എറണാകുളം -കായംകുളം (കോട്ടയം വഴി)
 
4. 56388 കായംകുളം -എറണാകുളം (കോട്ടയം വഴി)
 
5. 66307 എറണാകുളം -കൊല്ലം (കോട്ടയം വഴി)
 
6. 66308 കൊല്ലം -എറണാകുളം (കോട്ടയം വഴി)
 
7. 56381 എറണാകുളം -കായംകുളം (ആലപ്പുഴ വഴി)
 
8. 56382 കായംകുളം -എറണാകുളം (ആലപ്പുഴ വഴി)
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ട്രെയിന്‍ റെയില്‍‌വെ മെമു പാസഞ്ചര്‍ ട്രെയിന്‍ Memu Train Passenger Train Indian Railway

Widgets Magazine

വാര്‍ത്ത

news

'അശ്ലീല സിഡി ഉണ്ടാക്കുന്ന തിരക്കില്‍ പ്രകടന പത്രികയുണ്ടാക്കാന്‍ ബിജെപി മറന്നു’: ഹര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ പ്രകടന പത്രികയില്ലാതെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കു നേരെ ...

news

ചലച്ചിത്ര മേള: തിയേറ്ററില്‍ പൊലീസ് കയറാന്‍ പാടില്ല, ദേശീയഗാന സമയത്ത് ആരെയും നിര്‍ബന്ധിച്ച് എഴുന്നേല്‍പ്പിക്കരുത് - കമല്‍

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രദര്‍ശനം നടക്കുന്ന തിയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോൾ ...

news

ഹൈസ്കൂളിൽ വെടിവെയ്പ്പ്; കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ഹൈസ്കൂളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് മരണം. വെടിയേറ്റ രണ്ടു വിദ്യാര്‍ത്ഥികൾ ...

Widgets Magazine