കൊച്ചി|
VISHNU.NL|
Last Modified തിങ്കള്‍, 12 മെയ് 2014 (08:34 IST)
അനാശാസ്യ കേന്ദ്രത്തില്‍ നിന്നും പൊലീസിനെ ഭയന്ന് ചാടിയ ഡോക്ടര്‍ക്ക് പരിക്ക്. പാലക്കാട് സ്വദേശിയായ ചീഫ് ഫിസിഷ്യനാണ് ഇരുനിലക്കെട്ടിടത്തിന്
മുകളില്‍ നിന്ന് ചാടിയത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കടവന്ത്ര എളംകുളത്തെ ഹോം സ്റ്റേയില്‍ അനാശാസ്യം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഷാഡോ പൊലീസാണ് പരിശോധനയ്ക്കെത്തിയത്.
വിവരമറിഞ്ഞതോടെ
കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഡോക്ടര്‍
ഷെയ്ഡില് തട്ടി തെറിച്ചു വീഴുകയായിരുന്നു.
പുറത്തും തലയ്ക്കും പരിക്കേറ്റ ഇയാളെ പൊലീസുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഹോംസ്റ്റേയില്‍ നടത്തിപ്പുകാരിയായ സ്ത്രീയെ കൂടാതെ ഒരു യുവതിയുമുണ്ടായിരുന്നു. പൊലീസ് കേസെടുത്തിട്ടില്ല.