മാനഭംഗക്കേസില്‍ യുവാവ് പിടിയിലായി

കോതമംഗലം| Last Modified ശനി, 10 മെയ് 2014 (13:56 IST)
വീട്ടമ്മയായ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. വെണ്ടുവഴി പൊട്ടയ്ക്കല്‍ പ്രദീപ് എന്ന 30 കാരനാണു അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം വീടിന്‍റെ അടുക്കളയില്‍ കടന്നുകയറിയാണ്‌ പ്രദീപ് വീട്ടമ്മയെ മാനഭംഗപ്പെടുത്താനൊരുമ്പെട്ടത്. യുവതിയുടെ ഭര്‍തൃ പിതാവിന്‍റെ സഹോദര പുത്രനാണു പ്രതിയെന്ന് പൊലീസ് പറഞ്ഞു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ പ്രതിയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :