പതിനഞ്ചുകാരിക്കു പീഡനം: 3 പേര്‍ അറസ്റ്റില്‍

കൊല്ലം| Last Modified ശനി, 10 മെയ് 2014 (13:05 IST)
പതിനഞ്ചുകാരിയായ ബാലികയെ പീഡിപ്പിച്ച കേസിനോട് അനുബന്ധിച്ച് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മാടന്‍ നട സ്വദേശിനിയാണ്‌ പീഡനത്തിനിരയായ പെണ്‍കുട്ടി.

പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ പ്രേമം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കിളികൊല്ലൂര്‍ കൊക്കാല വയലില്‍ വീട്ടില്‍ ഷഫീക്ക് (26), വടക്കേവിള സ്വദേശി മനു (21) എന്നിവരും മാടന്‍ നട സ്വദേശിയായ പതിനേഴുകാരനുമാണ്‌ ഇരവിപുരം പൊലീസിന്‍റെ വലയിലായത്.

തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയാണു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചറ്റ്യ്ഹ്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ്‌ ഇരവിപുരം പൊലീസ് എസ്.ഐ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :