വിവാഹവീഡിയോയിലെ നഗ്‌നമോര്‍ഫിങ്, സ്റ്റുഡിയോ ഉടമ പിടിയില്‍; ഹാര്‍ഡ് ഡിസ്കില്‍ 46000 ചിത്രങ്ങള്‍

വിവാഹവീഡിയോ, നഗ്നത, മോര്‍ഫിങ്, സ്റ്റുഡിയോ, Studio, Marriage Video, Morphing, Nudity
വടകര| BIJU| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (18:37 IST)
വിവാഹവീഡിയോകളില്‍ നഗ്‌നമോര്‍ഫിങ് നടത്തിയ സ്റ്റുഡിയോ ഉടമ പിടിയില്‍. വീഡിയോകളിലെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീല ചിത്രങ്ങളുമായി മോര്‍ഫ് ചെയ്യുകയായിരുന്നു.

വടകരയിലെ ‘സദയം ഷൂട്ട് ആന്‍റ് എഡിറ്റ്’ എന്ന സ്റ്റുഡിയോയുടെ ഉടമയായ ദിനേശന്‍, ഫോട്ടോഗ്രാഫറായ സതീശന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഈ കേസിലെ മുഖ്യപ്രതിയായ ബിബീഷ് എന്നയാള്‍ ഇനി പിടിയിലാകാനുണ്ട്.

ഈ സ്റ്റുഡിയോയില്‍ വീഡിയോകള്‍ നഗ്നദൃശ്യങ്ങളുമായി മോര്‍ഫ് ചെയ്യുന്നു എന്ന് നേരത്തേ തന്നെ പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ പൊലീസ് നടപടികള്‍ ഒന്നുമുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
വിവാഹവീഡിയോയിലെ ദൃശ്യങ്ങളില്‍ ബിബീഷ് മോര്‍ഫിങ് നടത്തുന്നതായി സ്റ്റുഡിയോ ഉടമയ്ക്കും ഫോട്ടോഗ്രാഫര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ എഡിറ്റിംഗ് വിദഗ്ധനായ ബിബീഷിനെതിരെ ഇവര്‍ നടപടിയെടുത്തില്ല. നാട്ടുകാര്‍ സംഘടിച്ച് ബിബീഷ് ഉപയോഗിച്ചിരുന്ന ഹാര്‍ഡ് ഡിസ്ക് പിടിച്ചെടുത്തപ്പോഴാണ് മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ഹാര്‍ഡ് ഡിസ്കില്‍ മൊത്തം 46000 ചിത്രങ്ങള്‍ ഉണ്ടായിരുന്നതായും അതില്‍ നൂറിലധികം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :