നിങ്ങളുടെ നഗ്നഫോട്ടോകള്‍ അയച്ചുതരൂ... ഫേസ്ബുക്ക് ആവശ്യപ്പെടുന്നു!

വാഷിംഗ്‌ടണ്‍, ബുധന്‍, 8 നവം‌ബര്‍ 2017 (22:05 IST)

Facebook, Nude Photos, Black mailing, Digital, Online, ഫേസ്ബുക്ക്, നഗ്നത, ബ്ലാക്മെയിലിംഗ്, ഡിജിറ്റല്‍, ഓണ്‍ലൈന്‍

നഗ്‌നഫോട്ടോകള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച് പ്രതികാരവും ബ്ലാക്‍മെയിലിംഗും ഒക്കെ ചെയ്യുന്നത് തടയാന്‍ ഫേസ്ബുക്ക് തന്നെ വഴി കണ്ടെത്തിയിരിക്കുന്നു. ഉപയോക്താക്കള്‍ അവരവരുടെ നഗ്നഫോട്ടോകള്‍ മെസെഞ്ചര്‍ വഴി ഫേസ്ബുക്കിന് അയച്ചുകൊടുത്താല്‍ മതി.
 
അങ്ങനെ അയച്ചുകിട്ടുന്ന ഫോട്ടോകളില്‍ നിന്ന് ഒരു ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്‍റ് ഫേസ്ബുക്കിന് സൃഷ്ടിക്കാന്‍ കഴിയും. അതിലൂടെ അതേ വ്യക്തിയുടെ നഗ്നദൃശ്യം പിന്നീട് പ്രചരിക്കുന്നത് തടയാനാകുമെന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. 
 
എന്നാല്‍ ഫേസ്ബുക്കിന്‍റെ ഈ നീക്കം എത്രകണ്ട് വിജയം കാണുമെന്നും എത്രമാത്രം പ്രായോഗികമാണെന്നുമുള്ള കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്തായാലും നഗ്നഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചുകൊണ്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ഫേസ്ബുക്കിന് കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെയായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫേസ്ബുക്ക് നഗ്നത ബ്ലാക്മെയിലിംഗ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ Online Facebook Digital Black Mailing Nude Photos

ഐ.ടി

news

തല്‍കാലം ആശ്വസിക്കാം; വാട്സാപ്പ് സേവനം പുനഃസ്ഥാപിച്ചു !

വാട്സാപ്പ് സേവനം ഇരുപത് മിനിറ്റിലധികം നിലച്ചു. ഉപയോക്താക്കള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ...

news

ലോകത്താകമാനം വാട്‌സാപ്പ് സേവനം നിലച്ചു !

ലോകത്താകമാനമുള്ള ഉപയോക്താക്കള്‍ക്ക് മുട്ടന്‍ പണി തന്ന് വാട്‌സാപ്പ്. പെട്ടെന്നായിരുന്നു ...

news

നുണപറഞ്ഞിട്ടുള്ള ആ ‘മുങ്ങല്‍’ ഇനി നടക്കില്ല; നിങ്ങളെ പിടിക്കാന്‍ അത്യുഗ്രന്‍ ഫീച്ചറുമായി വാട്ട്സാപ്പ് !

തകര്‍പ്പന്‍ ഫീച്ചറുമായി വാട്ട്സാപ്പ് എത്തുന്നു. ലൈവ് ലൊക്കേഷന്‍ എന്ന സംവിധാനവുമായാണ് ...

news

എന്തിരന്‍ ലോകം നശിപ്പിക്കുമോ? യുദ്ധഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്!

ഡോ. വസീഗരന്‍ സൃഷ്ടിച്ച റോബോട്ട് പിന്നീട് വലിയ ഭീഷണിയുയര്‍ത്തുന്ന അപകടകരമായ ...