മസാജ് തെറാപ്പിസ്റ്റിനെ നഗ്നത കാണിച്ച സംഭവം: ഗെയില്‍ ചോദിക്കുന്ന പ്രതിഫലം രണ്ടു കോടി

സിഡ്‌നി, വെള്ളി, 10 നവം‌ബര്‍ 2017 (15:20 IST)

  Chris Gayle , defamation case , Australian media , മ​സാ​ജ് തെ​റാ​പ്പി​സ്റ്റ് , ക്രിസ് ഗെയില്‍ , ലോ​ക​ക​പ്പ് , രണ്ടു കോടി

മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നെ നഗ്നത കാട്ടിയെന്ന കേസില്‍ വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെ സി​ഡ്നി​ കോടതി താരത്തിന് അനുകൂലമായ വിധി പറഞ്ഞത് അതിശയത്തോടെയാണ് എല്ലാവരും കേട്ടത്. ഇതോടെ, ഗെയിലിനെതിരെ കെട്ടിച്ചമച്ച കേസായിരുന്നോ ഇതെന്ന ചര്‍ച്ചയും സജീവമായി.

ഇതിനിടെ പുതിയ വാഗ്ദാനവുമായി ഗെയില്‍ രംഗത്തെത്തി. 2015ലെ ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ സി​ഡ്നി​യി​ല്‍വ​ച്ച് മ​സാ​ജ് തെ​റാ​പ്പി​സ്റ്റുമായി ഉണ്ടായ പ്രശ്‌നം ഏതു ചാനലുമായും പങ്കുവയ്‌ക്കാന്‍ തയ്യാര്‍ ആണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അഭിമുഖത്തിന് താല്‍പ്പര്യമുള്ള ആര്‍ക്കും താനുമായി ബന്ധപ്പെടാം. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ എല്ലാ കാര്യവും തുറന്നു പറയാന്‍ ഒരുക്കമാണ്. പക്ഷെ പ്രതിഫലമായി ഏകദേശം രണ്ടു കോടിയോളം രൂപ തനിക്ക് വേണമെന്നും ഗെയില്‍ വ്യക്തമാക്കി.

​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ സി​ഡ്നി​യി​ല്‍വ​ച്ച് ഗെയില്‍ മ​സാ​ജ് തെ​റാ​പ്പി​സ്റ്റിനെ ലൈം​ഗി​ക താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കും​വി​ധം ജ​ന​നേ​ന്ദ്രി​യം കാട്ടിയെന്നായിരുന്നു ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​മായ ഫെ​യ​ര്‍​ഫാ​ക്സ് വാ​ര്‍​ത്ത പുറത്തുവിട്ടത്.

ഓസീസ് മാധ്യമം പുറത്തുവിട്ട വാര്‍ത്തയ്‌ക്കെതിരെ ഗെയില്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ മാധ്യമം ആരോപിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും തനിക്കെതിരെയുള്ള ആരോപണം തെറ്റാണെന്നുമുള്ള ഗെയിലിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി

ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ...

news

കോഹ്‌ലി ഒന്നാമന്‍, ഒപ്പം ജസ്‌പ്രിത് ബുമ്രയും; നിരാശ പകര്‍ന്ന് മറ്റു താരങ്ങള്‍

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ...

news

ധോണി എത്രനാള്‍ ടീമിലുണ്ടാകണം; നെഹ്‌റയുടെ വാക്കുകള്‍ വൈറലാകുന്നു

കുട്ടി ക്രിക്കറ്റില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യം മുന്‍ താരങ്ങള്‍ ...