വേണ്ടിവന്നാല്‍ അറസ്‌റ്റ്, ചുമത്തിയിരിക്കുന്നത് വന്‍ കുരുക്ക്; മുൻകൂർ ജാമ്യത്തിനൊരുങ്ങി കൊല്ലം തുളസി!

കൊല്ലം, ശനി, 13 ഒക്‌ടോബര്‍ 2018 (16:31 IST)

  kollam thulasi , Sabarimala , speech , police , പിണറായി വിജയന്‍ , കൊല്ലം തുളസി , പൊലീസ് , ശബരിമല , വനിതാ കമ്മിഷന്‍ , സുപ്രീംകോടതി , ബിജെപി

വിഷയത്തില്‍ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്‌താവനയില്‍ കേസെടുത്ത പൊലീസ് കനത്ത നിലപാടിലേക്ക്. വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതിനു പിന്നാലെ ഗൗരവമേറിയ വകുപ്പുകൾ ചുമത്തിയാണ് താരത്തിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്.

സ്ത്രീകളെ അധിക്ഷേപിച്ചും സുപ്രീംകോടതിയെ അവഹേളിച്ചും നടത്തിയ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കൊല്ലം തുളസിക്കെതിരെ കേസ് ഇല്ലാതാകില്ല എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഗൗരവമേറിയ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

പൊതുസ്ഥലത്ത് സ്‌ത്രീകളെ ലൈംഗികമായി ആക്ഷേപിച്ചതിന് (കേരളാ പൊലീസ് ആക്‌ട് 119 എ), മത വിശ്വാസങ്ങളെ വ്രണപ്പെടുത്തി (ഐപിസി 295 എ) , ഒരു വിഭാഗത്തിനിടയിൽ മത സ്‌പർദ്ധ വളർത്തി  കലാപത്തിന് ആഹ്വാനം ചെയ്‌തു (ഐ.പി.സി 298) ,സ്‌ത്രീകളുടെ അന്തസിനും അഭിമാനത്തിനും കളങ്കം വരുത്തുന്ന അശ്ലീലമായ പരാമർശം നടത്തി (354 എ നാല്) എന്നീ വകുപ്പുകൾ പ്രകാരമാണ് കൊല്ലം തുളസിക്കെതിരെ പൊലീസ്  കേസെടുത്തത്.

അതേസമയം, കൊല്ലം തുളസിയെ അറസ്‌റ്റ് ചെയ്യാനുള്ള സാഹചര്യവും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. വിഷയത്തില്‍ ധൃതി പിടിച്ച് നടപടിക്രമങ്ങളിലേക്ക് പൊലീസ് നീങ്ങില്ല. നടന്റെ സൌകര്യം പരിഗണിച്ച് ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ക്ക് ശേഷമാകും അറസ്‌റ്റിലേക്ക് നീങ്ങുകയെന്നും കേരളാ കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

നടപടികളുമായി പൊലീസ് നീങ്ങുന്ന സാഹചര്യത്തില്‍ മുൻകൂർ ജാമ്യത്തിനായി കൊല്ലം തുളസി കോടതിയെ സമീപിക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്.

ശബരിമലയില്‍ കയറാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും അതില്‍ ഒരുഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലേക്ക് വലിച്ചെറിയണമെന്നും അടുത്ത ഭാഗം ഡല്‍ഹിയിലേക്ക് വലിച്ചെറിയണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൊല്ലം തുളസി പ്രസംഗിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ - ശശി തരൂര്‍ - നമ്പി നാരായണന്‍ പോരാട്ടം!

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നടക്കാന്‍ പോകുന്നത് രാജ്യത്തിന്‍റെ ...

news

യുവതിയുടെ ലൈംഗികാരോപണം ഫലം കാണില്ല; കാരണം നിരവധി - പൊലീസ് പറയുന്നത് ഇങ്ങനെ

മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി ഉന്നയിച്ച ...

news

‘വാവയ്ക്ക് ചേട്ടന്റെ വിവാഹ സമ്മാനം, ഇഷ്ടമാരുന്നു ഒരുപാട്‘; തേച്ചിട്ട് പോയ കാമുകിയുടെ വീടിനു മുന്നിൽ യുവാവിന്റെ കടും‌കൈ

പ്രണയ നൈരാശ്യവും അതിനുശേഷമുള്ള ആത്മഹത്യയുമൊന്നും ഇപ്പോൾ പുതുമയല്ല. വ്യത്യസ്തമായ കഥകളാണ് ...

news

ആർത്തവകാലത്ത് ശബരിമലയിൽ പോയാൽ കുഞ്ഞുണ്ടാകാൻ പാടുപെടും: ദേവൻ

സ്ത്രീകള്‍ ബഹിരാകാശത്ത് പോലും പോകുന്ന ഒരു നൂറ്റാണ്ടിലാണ് കേരളം ആര്‍ത്തവം അശുദ്ധിയാണോ ...

Widgets Magazine