ഷാജി പാപ്പന്‍ വരുന്നൂ...

ബുധന്‍, 7 മാര്‍ച്ച് 2018 (12:33 IST)

ഷാജി പാപ്പന്‍, ഈ പേര് തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം‌പിരിച്ചിരിക്കുകയാണ്. തിയേറ്ററുകളില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു ആട്. എന്നാല്‍, ചിത്രം ടൊ‌റെന്റില്‍ ഇറങ്ങിയതോടെ ഹിറ്റാവുകയും സിനിമയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. 
 
ഇതോടെയാണ് സംവിധായകന്‍ മിധുന്‍ മാനുവല്‍ തോമസ് ആടിന് ഒരു രണ്ടാംഭാഗം ഇറക്കിയാലോ എന്ന് ചിന്തിച്ചത്. അങ്ങനെ ആട് 2 റിലീസ് ആയി. ആദ്യഭാഗം പരാജയപ്പെടുത്തിയ പ്രേക്ഷകര്‍ തന്നെ രണ്ടാം ഭാഗത്തെ ഹിറ്റാക്കി മാറ്റി. ഇപ്പോഴിതാ, ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്തയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
 
തിയേറ്ററുകളില്‍ പരാജയ്പ്പെട്ട ആട് (ഒന്നാം ഭാഗം) തിയേറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. മാര്‍ച്ച് 16ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞു. ഒരാഴ്ച്ചത്തേയ്ക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുക്കള്‍ മതി! - മോദി സര്‍ക്കാരിന്റെ ലക്ഷ്യമിതോ?

ഇന്ത്യയില്‍ ബിജെപി വേരുറപ്പിക്കുകയാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനവും ഭരിക്കുന്നത് ...

news

‘ഞാന്‍ ഒന്നും അറിഞ്ഞതല്ല, അഡ്‌മിനാണ് പണിയൊപ്പിച്ചത്’; ക്ഷമാപണവുമായി എച്ച് രാജ രംഗത്ത്

തമിഴ്‌നാട്ടില്‍ അധികാരം നേടിയാല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ ...

news

എതിരാളികളെ കൊന്നൊടുക്കിയ ക്രിമിനലാണ് ലെനിന്‍: ടി ജി മോഹന്‍‌ദാസ്

തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ വ്യാപക ആക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. ...

news

അഭയ കേസ്; ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സി.ബി.ഐ ...

Widgets Magazine