മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടുമൊരു‌മിക്കുന്നു! - മറ്റൊരു പ്രത്യേകത കൂടി‌യുണ്ട്

ബുധന്‍, 7 മാര്‍ച്ച് 2018 (15:32 IST)

തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘കുട്ടനാടന്‍ ബ്ലോഗി‘ന്റെ ഷൂട്ടിംഗ് ഈ മാസം 19ന് ആരംഭിക്കും. അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. നീന എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് ഷം‌ന ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്‍. ഷം‌നയും മമ്മൂട്ടിയും ഒന്നിച്ചുവരുന്ന രംഗങ്ങള്‍ വലിയ ചിരിയുണര്‍ത്താന്‍ പോന്നവയായിരിക്കും.
 
മധ്യ വയസില്‍ എത്തിയ ഹരി എന്ന കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സ്ഥലത്ത് അറിയപ്പെടുന്ന ബ്ലോഗര്‍ കൂടിയാണ് ഈ കഥാപാത്രം. ഷംന ഒരു പൊലീസ് ഓഫിസറായാണ് എത്തുന്നത്. കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും തന്നെയാണ് ലൊക്കേഷന്‍.
 
ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. കുട്ടനാട്ടിലെ കൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ദീപ് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം അനന്താ വിഷനാണ്. മാര്‍ച്ച് ആദ്യം ചിത്രീകരണം ആരംഭിക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

നന്ദഗോപാല്‍ മാരാര്‍ വീണ്ടും കേരളത്തിലെ കോടതിയില്‍ !

അന്ന് 32 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത നരസിംഹം പ്രദര്‍ശനം തുടങ്ങി 35 ...

news

മോഹന്‍ലാലും മമ്മൂട്ടിയും നേര്‍ക്കുനേര്‍, യുവതാരങ്ങള്‍ മറികടക്കുമോ?

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി ...

news

ഇത് ചരിത്രം; ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു!

ഷാജി പാപ്പന്‍, ഈ പേര് തന്നെ സിനിമാപ്രേമികളുടെ മനസ്സില്‍ ഇടം‌പിരിച്ചിരിക്കുകയാണ്. ...

news

സമൂഹമനസാക്ഷിക്ക് നേരേ ചോദ്യങ്ങളുയര്‍ത്തി സലിം പി ചാക്കോയുടെ സിനിമ - The Trend #TRENDINGNOW

സലിം പി ചാക്കോ സംവിധാനം ചെയ്യുന്ന The Trend #TRENDINGNOW എന്ന ഷോര്‍ട്ട് ഫിലിമിന്റെ ...

Widgets Magazine