അണിയറയിൽ കേരള ബാങ്ക് ഒരുങ്ങുന്നു; ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം

Sumeesh| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (19:27 IST)
കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാനും തീരുമാനമായി. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക.

കേരള ബാങ്ക് രൂപീകരണവുമായി മുന്നോട്ടുപോകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിൽ അംഗീകാരം നൽകിയതായി നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടീസ്ഥാനത്തിലാണ് കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും നിയമപരവും ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുൻപായി ലയന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് റിസർവ് ബങ്ക് സംസ്ഥാനത്തിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നത്. ലയനം പൂർത്തിയാക്കിയതായി റിസർവ് ബാങ്കിനെ ബോധ്യപ്പെടുത്തി തുടർ ലൈസൻസിംഗ് സധ്യമാക്കണമെന്നും റിസർവ് ബാങ്ക് നിർദേശം നകിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :