പാർലമെന്റ് ഓഫീസിൽ നിന്നും നിരന്തരം ഗർഭനിരോധന ഉറകൾ നീക്കം ചെയ്യേണ്ടി വരുന്നു; സഹികെട്ട് ശുചീകരണ ജീവനക്കാർ

Sumeesh| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (18:36 IST)
ലണ്ടൻ: യു കെ പാർലമെന്റ് ഓഫീസ് എം പിമാർ മധ്യപാനത്തിനും വ്യപിചാരത്തിനുമായി ഉപയോഗിക്കുന്നതയി വ്യാപക പരാതി ഉയർന്നിരിക്കുകയാണ്. ഓഫീസിൽ ശൂചീകരണ പ്രവർത്തനങ്ങൾ നടത്തുന്ന ജീവനക്കാർക്ക് നിരന്തരം ഗർഭനിരോധന ഉറകളും ചർദ്ദിയുടെ അവശിഷ്ടങ്ങളും നീക്കം ചെയ്യേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ.

പാർലമെന്റ് ഓഫീസ് ശുചീകരണ ജോലിക്കാരെ നൽകുന്ന കമ്പനിയാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കോളിജിൽ എത്തുന്നവരുടെ ആദ്യ ആഴ്ചയിലെ പരാക്രമം പോലെയാണ് എം പിമാരും അവരുടെ സ്റ്റാഫുകളും പെരുമാറുന്നത് എന്നാണ് ക്ലീനിംഗ് കമ്പനിയുടെ വെളിപ്പെടുത്തൽ.

പരാതികളും വിവാദങ്ങളും കൂടി വരുന്ന പശ്ചാത്തലത്തിൽ എം പിമാരും അവരുടെ സ്റ്റാഫുകളും തൊഴിലിടം വൃത്തിയായി സൂക്ഷിക്കുന്നതിനായി പ്രത്യേക നിയമ നിർമ്മാണം കൊണ്ടുവരാൻ ആലോചിക്കുകയാണ് യു കെ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :