‘എപ്പോഴും എന്റെ പിന്നാലെ വരുന്നു, സ്വസ്ഥത നശിച്ചപ്പോൾ ഞാൻ കൊന്നു‘: അഞ്ച് വയസുകാരൻ അനുജനെ കൊന്ന് ബാഗിലാക്കി 19കാരി

Sumeesh| Last Updated: ബുധന്‍, 10 ഒക്‌ടോബര്‍ 2018 (17:50 IST)
ലുധിയാന: 19കാരി സ്വന്തം സഹോദരനെ കൊന്ന് ബാഗിലാക്കി. പഞ്ചാബിലാണ് സംഭവം ഉണ്ടായത്. അൻഷ്
കനോജിയ എന്ന അഞ്ച് വയസുകാരനെയാണ് നിർദാക്ഷണ്യം സഹോദരി രേണു കൊലപ്പെടുത്തിയത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയതാണ് അൻഷ്. എന്നാൽ സഹോദരി രേണു ചോക്ലേറ്റ് നൽകി അൻഷിനെ വീട്ടിൽ തന്നെ പിടിച്ചു നിർത്തുകയായിരുന്നു. അമ്മ ആശുപത്രിയിലേക്ക് പോയ ശേഷം അൻഷിനിനെ വീട്ടിലെ മുറിയിലെത്തിച്ച് രേണു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

കൊലപാതകം നടത്തിയ ശേഷം സഹോദരന്റെ ദേഹത്തെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി മൃതദേഹം ബാഗിലാക്കി വീടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. അമ്മ ആശുപത്രിയിൽ നിന്നും തിരികെ വന്നപ്പോൾ കുട്ടിയെ കാണുന്നില്ല എന്ന് കളവ് പറഞ്ഞു, ഇതേതുടർന്ന് അമ്മ പൊലീസിൽ പരാതി നൽകയായിരുന്നു.

പൊലീസ് വീട്ടിലെത്തി നടത്തിയ തിരിച്ചിലിലാണ് ബാഗിലാക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കളുടെ മുൻപിൽ വച്ചുതന്നെ രേണു കുറ്റം സമ്മതിച്ചു. എപ്പോഴും തന്റെ പിന്നാലെ വരുന്നതിൽ സ്വസ്ഥത നശിച്ചാണ് സഹോദരനെ കൊന്നത് എന്നും ഇതിൽ തനിക്ക് കുറ്റബോധമില്ല എന്നുമായിരുന്നു രേണു മാതാപിതക്കളോട് പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :