ഗണേഷിനെ മന്ത്രിയാക്കാൻ താൽപര്യമില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള; മന്തിസ്ഥാനം നല്‍കിയാല്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തി ലയിക്കാമെന്ന് ഗണേഷ്കുമാര്‍

തിരുവനന്തപുരം, വെള്ളി, 29 ഡിസം‌ബര്‍ 2017 (18:03 IST)

kb ganesh kumar and balakrishna pilllai

കേരള കോണ്‍ഗ്രസ്-ബി എൻസിപിയിൽ ലയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന വാർത്തകൾ നിഷേധിച്ച് പാർട്ടി ചെയർമാൻ ആര്‍ ബാലകൃഷ്ണപിള്ള. അടിസ്ഥാനരഹിതമായ വാർത്തയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലയന വാർത്ത എൻസിപി നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 
 
ശനിയാഴ്ച കൊച്ചിയിൽ ചേരുന്ന എൻസിപിയുടെ നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കേരള കോണ്‍ഗ്രസ്-ബി നേതൃത്വവും ലയന വിഷയം ചർച്ച ചെയ്യുന്നതിനായുള്ള യോഗം ചേരുന്നുണ്ട്. ജനുവരി എട്ടിന് കണ്ണൂരിൽ വെച്ചായിരിക്കും യോഗം ചേരുകയെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
 
അതേസമയം, മന്തിസ്ഥാനം നല്‍കുകയാണെങ്കില്‍ കേരള കോണ്‍ഗ്രസ് ബി പിളര്‍ത്തിയ ശേഷം എന്‍‌സിപിയില്‍ ലയിക്കാന്‍ തയ്യാറാണെന്ന് ഗണേഷ്കുമാര്‍ വ്യക്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. ദേശീയ പാർട്ടിയായിരുന്നിട്ടുകൂടി ഒരിടത്തുപോലും മന്ത്രി ഇല്ലെന്ന ക്ഷീണം മാറ്റുന്നതിനായാണ് എൻ‌സിപി ഇപ്പോള്‍ ശ്രമിക്കുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ആശാ കുമാരി എംഎല്‍എ

വനിതാ കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ആശാ കുമാരി എംഎല്‍എ. ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ...

news

ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് മോദിയെന്ന് ബിജെപി എംഎല്‍എ; ഒരു പതിറ്റാണ്ടിനപ്പുറവും അദ്ദേഹം രാജ്യം ഭരിക്കും

ശ്രീകൃഷ്ണ ഭഗവാന്റെ അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ...

news

അമ്മയുടെ അനുജത്തിയെ പ്രണയിച്ചു, പിന്നീട് അവരെ ഗര്‍ഭിണിയാക്കി; ഒടുവില്‍ യുവാവ് ചെയ്തത്...

അമ്മയുടെ അര്‍ധസഹോദരിയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ...

news

2017ലെ ഏറ്റവും മോശപ്പെട്ട സിനിമകൾ!

വിക്കിപീഡികയുടെ കണക്കെടുത്ത് നോക്കിയാൽ 131 സിനിമകളാണ് 2017ൽ മലയാളത്തിൽ റിലീസ് ആയത്. ...

Widgets Magazine