വാതിലുകൾ അടഞ്ഞിട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

കോഴിക്കോട്/തിരുവനന്തപുരം, ബുധന്‍, 29 നവം‌ബര്‍ 2017 (15:22 IST)

Virendrakumar , CPm , LDF , Kodiyeri balakrishnan , JDU , kanam rajendran , കോടിയേരി ബാലകൃഷ്ണൻ , വീരേന്ദ്ര കുമാര്‍ , സിപിഎം , കാനം രാജേന്ദ്രൻ

വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന്റെ വാതിലുകൾ അദ്ദേഹത്തിന്റെ മുമ്പില്‍ അടഞ്ഞട്ടില്ല. വീരേന്ദ്ര കുമാര്‍ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമായാണ് വീരേന്ദ്രകുമാർ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നത്. ഈ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നു. അദ്ദേഹം നയം വ്യക്തമാക്കിയാല്‍ ഉടന്‍ തുടർ നടപടികളിലേക്കു സിപിഎം കടക്കുമെന്നും കോടിയേരി വ്യക്തമാക്കി.

വീരേന്ദ്രകുമാർ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര കുമാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. രാജിയെന്നത് സാങ്കേതികം മാത്രമാണ്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, എസ്‌ജെഡി പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സാമന്ത കൊടുക്കുന്ന സാരി ഇവാന്‍‌ക ഉടുക്കുമോ? ആ സാരി ട്രം‌പ് കാണുമോ? ഏവരും കാത്തിരിക്കുന്നു!

ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയ ഇവാന്‍‌ക ട്രം‌പിന് നടി ...

news

ക്ഷേത്രനിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ല: രാഹുലിനെ പരിഹസിച്ച് മോദി

രാഹുല്‍ ഗാന്ധിക്ക് പരിഹാസവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ...

news

മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യന്‍ യുവാവിന് ദാരുണാന്ത്യം - സംഭവം യുഎസില്‍

യുഎസിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യക്കാരനായ യുവാവ് മരിച്ചു. ...

news

'എന്നാലും ഇടയ്ക്ക് ആ നായയുടെ കുര വേണായിരുന്നോ?' : ബല്‍റാമിന് തൃത്താലയിലെ ചെറുപ്പക്കാരുടെ വക മുട്ടന്‍ പണി !

ഏത് വിഷയത്തിലും കൃത്യമായി തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തുന്ന ആളാണ് വിടി ...