ശശീന്ദ്രന് മന്ത്രിയാകാന്‍ തടസ്സമില്ലെന്ന് എൻസിപി; ഘടക കക്ഷികളുമായി ആലോചിച്ച ശേഷം തീരുമാനമെന്ന് വൈക്കം വിശ്വന്‍

ചർച്ച വിജയം, എ കെ ശശീന്ദ്രന് മന്ത്രിയാകാൻ തടസ്സമില്ല: എൻസിപി

AK Sasindran , NCP , LDF Government , Honey Trap , എ.കെ.ശശീന്ദ്രന്‍ , എന്‍ സി പി , ഫോൺ കെണി വിവാദം , എൽഡിഎഫ്
തിരുവനന്തപുരം| സജിത്ത്| Last Modified വ്യാഴം, 23 നവം‌ബര്‍ 2017 (16:01 IST)
ഫോൺ കെണി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം നഷ്ടമായ എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിന് അവസരമൊരുങ്ങി. ശശീന്ദ്രന് മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനറായ വൈക്കം വിശ്വനുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വൈക്കം വിശ്വനുമായുള്ള ചർച്ച വിജയകരമായിരുന്നുവെന്നും പീതാംബരൻ പറഞ്ഞു. എൽഡിഎഫിലെ മറ്റു നേതാക്കളുമായും ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തുമെന്നും ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തന്നെ തീരുമാനം ഉണ്ടാകുമെന്നും വൈക്കം വിശ്വൻ അറിയിച്ചു.

ശശീന്ദ്രന്‍ മന്ത്രിസഭയിലേക്കു തിരിച്ചെത്തുന്നതിനു തടസ്സമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതോടെയാണു മടങ്ങിവരവിനു വഴി തെളിഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :