നീക്കത്തില്‍ അപകടമുണ്ട്; മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല - കാനം

നീക്കത്തില്‍ അപകടമുണ്ട്; മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല - കാനം

 Kanam rajendran , KM Mani , Kerala Congress M , CPM , LDF , CPI , സിപിഐ , കേരളാ കോണ്‍ഗ്രസ് (എം) , എല്‍ ഡി എഫ് , കാനം രാജേന്ദ്രന്‍
തിരുവനന്തപുരം| jibin| Last Modified ശനി, 16 ഡിസം‌ബര്‍ 2017 (14:31 IST)
കേരളാ കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ വരാനുള്ള നീക്കത്തെ എതിര്‍ത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കെഎം മാണിയുടെ എൽഡിഎഫ് പ്രവേശനനീക്കത്തിൽ അപകടമുണ്ട്. ഇടത് ആശയങ്ങളുമായി യോജിക്കുന്നവരെ മാത്രമാണ് മുന്നണിക്ക് ആവശ്യം. അദ്ദേഹം നടത്തിയ അഴിമതിക്കെതിരെ നടത്തിയ പ്രസംഗങ്ങൾ മറക്കാൻ സമയമായിട്ടില്ലെന്നും കാനം പറഞ്ഞു.

മാണിയെ വെള്ളപൂശിക്കൊണ്ടുവരുന്ന കാര്യം ഇടത് മുന്നണി ചര്‍ച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ സിപിഐ നിലപാട് വ്യക്തമാക്കുമെന്നും ശക്തമായ ഭാഷയില്‍ കാനം കൂട്ടിച്ചേര്‍ത്തു.

കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ എല്ലാ മുന്നണികള്‍ക്കും കേരളാ കോണ്‍ഗ്രസിനോട് പ്രിയമാണെന്നും മുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും മാണി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാനം നിലപാട് കടുപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :