'സേ... പറഞ്ഞോളൂ' - പാർവതിയെ പരസ്യമായി പരിഹസിച്ച് ബഡായി ബംഗ്ലാവ്, കൈയ്യടിച്ച് താരങ്ങൾ - വീഡിയോ

ബുധന്‍, 10 ജനുവരി 2018 (08:30 IST)

കസബയിലെ സ്ത്രീവിരുദ്ധതയെ ചോദ്യം ചെയ്ത നടി പാർവതിയെ പരസ്യമായി പരി‌ഹസിച്ച് പ്രമുഖ ചാനൽ. ഏഷ്യാനെറ്റ് ചാനലിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലാണ് സംഭവം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സ്കിറ്റ് പാർവ്വതിയേയും വിമൻ ഇൻ കലക്ടീവിനെയും പരസ്യമായി അധിക്ഷേപിക്കുന്നതായിരുന്നുവെന്ന് സോഷ്യൽ മീഡിയകളിൽ ആരോപണം ഉയരുന്നുണ്ട്.
 
രമേഷ് പിഷാരടി അവതാരകനായ വളരെ ജനപ്രീതിയുള്ള പരിപാടിയാണ് ബഡായി ബംഗ്ലാവ്. നടനും എംഎൽഎയുമായ മുകേഷും ഈ ഷോയിലെ താരമാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ നടന്മാരായ സലിം കുമാറും ജയറാമും ആയിരുന്നു അതിഥികളായി എത്തിയത്. പരിപാടിക്കിടെ അവതാരകയായ നടത്തിയ സ്കിറ്റ് പാർവതിയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 
 
'അടുത്തിടെ നിർഭാഗ്യവശാൽ ഞാനൊരു സിനിമ കാണുകയുണ്ടായി, പക്ഷേ അതിന്റെ പേര് ഞാൻ പറയുന്നില്ല, ഇപ്പോൾ തന്നെ നിങ്ങൾക്കത് മനസ്സിലായി കാണുമല്ലോ എന്നാണ് ആര്യയുടെ ഡയലോഗ്. ഓപ്പൺ ഫോറത്തിൽ പാർവ്വതി ഇത് പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഗീതു മോഹൻദാസ് സിനിമയുടെ പേര് പറയ് എന്ന് നിർദേശിച്ചിരുന്നു. അങ്ങനെയാണ് പാർവതി കസബയെന്ന പേര് പറഞ്ഞത്.
 
സമാനമായ സന്ദർഭമാണ് സ്കിറ്റിൽ ഉണ്ടായിരുന്നത്. സിനിമയുടെ പേര് ഞാൻ പറയണ്ടല്ലോ നിങ്ങൾക്കറിയാമല്ലോ എന്ന് പറഞ്ഞപ്പോൾ  മുകേഷും പിഷാരടിയും അതിഥികളായ ജയറാമും സലിം കുമാറും 'സെ ഇറ്റ്, സേ, പറഞ്ഞോളൂ...' എന്ന് പറഞ്ഞ് ആര്യയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. 'ആ പേര് എന്നെക്കൊണ്ട് പറയിച്ച്, എന്നെ മാത്രം പെടുത്തിയിട്ട് നിങ്ങൾക്ക് സുഖിക്കാനല്ലേ. എന്നാണ് ആര്യയുടെ മറുപടി. ഏതായാലും ഇതിന്റെ വീഡിയൊ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് സൂര്യ

തമിഴകത്തെ ഒന്നാകെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം ...

news

പിണറായി വിജയന്റെ നടപടിയിൽ കേരളജനത ഞെട്ടി: കെ സുരേന്ദ്രൻ

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി ...

news

മുഖ്യമന്ത്രിയുടെ വിവാദയാത്ര: ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക ഈടാക്കിയ ഉത്തരവ് പിന്‍‌വലിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഹെലികോപ്റ്ററില്‍ ...

Widgets Magazine