നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോർത്തിയെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് 17ലേക്ക് മാറ്റി

കൊച്ചി, ചൊവ്വ, 9 ജനുവരി 2018 (14:50 IST)

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് നടൻ ദിലീപ് സമർപ്പിച്ച ഹർജി വിധി പറയുന്നതിനായി മാറ്റി. ഹര്‍ജിയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഈ മാസം 17ന് വിധി പറയും.

പൊലീസാണ് കുറ്റപത്രം ചോർത്തിയതെന്നും ഇത് ദുരുദ്ദേശത്തോടെയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് ദിലീപ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
 
അതേസമയം ദിലീപാണു കുറ്റപത്രം ചോർത്തിയതെന്ന വാദമാണു പൊലീസ് കോടതിയിൽ ഉന്നയിച്ചത്. ദിലീപ് ഹരിശ്ചന്ദ്രൻ അല്ലെന്നും ഫോൺ രേഖകൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയിട്ടുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു.  
 
കേസില്‍ നിര്‍ണായകമായേക്കാവുന്ന മൊഴിപ്പകര്‍പ്പുകളുടെ വിശദാംശങ്ങള്‍ നേരത്തെ പുറ‍ത്ത് വന്നിരുന്നു. മഞ്ജു വാരിയര്‍, കാവ്യ മാധവന്‍, മുകേഷ്, കുഞ്ചാക്കോ ബോബന്‍, റിമി ടോമി, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരുടെ മൊഴിയായിരുന്നു പുറത്തുവന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് അറസ്റ്റ് നടി കാവ്യാ മാധവൻ മഞ്ജു വാര്യർ ജയിൽ സിനിമ കൊച്ചി നാദിർഷ പൾസർ സുനി Conspiracy Kochi Dileep Attack Bhavana Actress Kavya Madhavan Manju Warrier Dileep Arrest Pulsar Suni

വാര്‍ത്ത

news

ഒളിഞ്ഞുനോട്ടം വി എസിന്റെ വീക്ക്നെസ്സ് ആണ്: വി ടി ബൽറാം

എകെജി വിവാദ പരാമർശത്തിൽ മറുപടി നൽകിയ വി എസ് അച്യുതാനന്ദനെ വ്യക്തിപരമായി അധിക്ഷേപിച്ച് വി ...

news

നിയമം ഭേദഗതി ചെയ്തു; സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി

സിനിമാ തിയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഗാനം ...

news

കോഹ്‌ലിയിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല; ആരാധകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് ...

news

അമലപോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടി അമല പോൾ ...