ഇത്തിക്കരപക്കിയായി മോഹൻലാൽ! ഇതു പൊളിക്കും!

ചൊവ്വ, 9 ജനുവരി 2018 (12:37 IST)

മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും നിവിന്‍ പോളിയും. ആരാധകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്. മോഹൻലാലും നിവിൻ പോളിയും ഒന്നിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണമായി. 
 
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യത് നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോളിൽ എത്തുന്നു. കള്ളൻ കൊച്ചുണ്ണിയുടെ സഹവർത്തിയായ ഇത്തിക്കരപക്കിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലിനു മാത്രം ചെയ്യാന്‍ സാധ്യമാകുന്ന കഥാപാത്രമാണ് ഇത്തിക്കരപക്കിയെന്ന് സംവിധായകൻ പറയുന്നു.
 
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാൽ ഈ സിനിമയുടെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും ഈ വേഷത്തിലേക്ക് മറ്റൊരാളെയും സങ്കൽപ്പിക്കാനാകില്ലെന്നും റോഷൻ പറയുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന സിനിമയുടെ ചെലവ് ഏകദേശം 45 കോടിക്ക് മുകളിലാണ്. ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഡ്യൂഡിനെ കുറിച്ച് ഇതുവരെ ആരും പറയാത്ത കഥ!

മിഥുൻ മാനുവൽ തോമസിന്റെ ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ജയസൂര്യ അവതരിപ്പിച്ച ഷാജി ...

news

'നല്ല പടമായിരുന്നു, പക്ഷേ വൃത്തികെട്ട ടൈറ്റിലായി പോയി' - മമ്മൂട്ടി ജയസൂര്യയോട് പറഞ്ഞു

ജയസൂര്യയുടെ കരിയറിലെ ഏറ്റവും ഫ്ലോപ് പടമായിരുന്നു 'ആട് ഒരു ഭീകരജീവിയാണ്'. താരത്തിന്റെ ...

news

മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ, പക്ഷേ മമ്മൂട്ടിക്ക് ഇനി കര്‍ണനുമായി മുമ്പോട്ടുപോകാം!

‘മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വേണ്ടാ’ എന്നത് പ്രിയദര്‍ശന്‍റെ ...

news

മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക് ട്രെയിലര്‍ അടിപൊളി!

മലയാളത്തില്‍ അത്ഭുതവിജയമായ സിനിമയാണ് മഹേഷിന്‍റെ പ്രതികാരം. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ...

Widgets Magazine