അബിയും ദിലീപും തമ്മിലുള്ള ബന്ധം ഇങ്ങനെയായിരുന്നു

അബിയായിരുന്നു അവർക്കെല്ലാം!

aparna| Last Modified വ്യാഴം, 30 നവം‌ബര്‍ 2017 (15:28 IST)
മലയാള സിനിമാ - മിമിക്രി മേഖലയിലെ ഒരു തീരാ‌നഷ്ടമായിരിക്കു‌കയാണ്. മിമിക്രിയിൽ നിന്നും സിനിമയി‌ലേക്ക് എത്തിയ നിരവധി താരങ്ങൾ ഇന്നു മലയാള സിനിമയിൽ ഉണ്ട്. അതിൽ പലരും സൂപ്പർസ്റ്റാറുകളുമാണ്. ദിലീപിന്റേയും നാദിർഷായുടെയും കലാഭവൻ മണിയുടെയും വിജയത്തിനു കാരണമായ ആദ്യപടി അബി ആയിരുന്നു.

മിമിക്രിയിൽ നിന്നും മണിക്കും ദിലീപിനും സിനിമയിലേക്ക് അവസരമൊരുക്കിയതും കൈപിടിച്ചുയർത്തിയതും അബി തന്നെ. ദിലീപ് സിനിമയിൽ എത്തുന്നതിനു മുന്നേ അബി സിനിമയിൽ ഉണ്ട്. ലുക്കുകൊണ്ടും അഭിനയം കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും അബി സിനിമയിലെ സ്റ്റാർ ആകുമെന്ന് പലരും പ്രവചിച്ചു. എന്നാൽ, സംഭവിച്ചത് മറിച്ചായിരുന്നു.

തുടക്കത്തിൽ മാനത്തെക്കൊട്ടാരം പോലുള്ള ദിലീപ് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു അബി. എന്നാൽ, പതുക്കെ പതുക്കെ കാണാതായി. ദിലീപിന്റെ ദേ മാവേലി കൊമ്പത്തിൽ ആദ്യമൊക്കെ പ്രധാന പങ്കു വഹിച്ചിരുന്നത് അബിയായിരുന്നു. മാവേലി കൊമ്പത്തിലും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലും നാദിർഷായ്ക്കൊപ്പവും ദിലീപിനൊപ്പവും അബിയുണ്ടായിരുന്നു നിറ സാന്നിധ്യമായി തന്നെ.

നടിയെ ആക്രമിച്ച കേസിലും ഈ മിമിക്രിക്കാരന്റെ ശബ്ദം വേറിട്ടതായി. സത്യം പൊലീസിനോട് തുറന്നു പറഞ്ഞു. ദിലീപിന്റെ ആദ്യവിവാഹം ചർച്ചയായതും അബിയുടെ ഇടപെടലുകൾ മൂലമാണ്. മിമിക്രിയിൽ ആയിരുന്നപ്പോഴും സിനിമയിൽ വന്ന സമയത്തും ദിലീപ്, നാദിർഷാ, ഹരിശ്രീ അശോകൻ എന്നിവരായിരുന്നു അബിയുടെ സഹയാത്രികർ.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :