വേദന മറന്ന് എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിച്ചു - അബിയുടെ ഓർമയിൽ കോട്ടയം നസീർ

വ്യാഴം, 30 നവം‌ബര്‍ 2017 (12:37 IST)

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീർ. അബിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് താനെന്ന് പറയുന്നു. അബിയുടെ അസുഖത്തെ കുറിച്ച് അറിയാമായിരുന്നു ചുരുക്കം ചില ആൾക്കാരിൽ ഒരാളാണ് കോട്ടയം നസീർ. 
 
തന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ച ആളാണ് അബിയെന്ന് കോട്ടയം നസീർ പറയുന്നു. അബിയ്ക്ക് അസുഖമുള്ള കാര്യം അറിയാമെങ്കിലും മരണം അപ്രതീക്ഷിതമായിരുന്നു. അസുഖമുള്ള കാര്യം അദ്ദേഹം ആരോടും പറഞ്ഞിരുന്നില്ല. അടുപ്പമുള്ളവരോട് മാത്രം. അസുഖംമൂടിവെച്ച് ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം ജീവിച്ചിരുന്നത്. - കോട്ടയം നസീർ പറയുന്നു.
 
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം. രക്തസംബന്ധമായ അസുഖം മൂലമാണ് മരണം. പ്രശസ്ത യുവതാരം ഷെയ്ൻ നിഗത്തിന്റെ പിതാവാണ് അബി. മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
അബി കോട്ടയം നസീർ സിനിമ ഷെയ്ൻ നിഗം Abi Cinema Kottayam Naseer Shane Nigam

വാര്‍ത്ത

news

ഹബീബ് മുഹമ്മദ് എങ്ങനെ അബിയായെന്ന് മമ്മൂക്ക; അബിയുടെ മറുപടി ഇങ്ങനെ !

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി. അബിയുടെ ആ‍മിനത്താത്ത മലയാളികളുടെ മനസില്‍ ...

news

വസ്തു ഇടപാടുകാരനെ ജനമധ്യത്തില്‍ വെടിവെച്ചു കൊന്നു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കു ...

news

മലയാളത്തിന്റെ ‘ബിഗ്‌ബി’ !

മിമിക്രിയിലൂടെ ആയിരുന്നു അബി സിനിമയില്‍ എത്തിയത്. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു ...

news

അച്ഛനു വേണ്ടി... - അബിയുടെ മുഖത്തെ ആ ചിരിയ്ക്ക് പിന്നിൽ ഒരുപാട് കഥകളുണ്ട്!

വളർന്നുവരുന്ന താരപുത്രന്മാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്‍റെ ...