‘സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല, ശബരിമലയില്‍ പോയത് എന്തിന് ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

‘സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാന്‍ സാധിക്കില്ല, ശബരിമലയില്‍ പോയത് എന്തിന് ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 k Surendran , sabarimala protest , highcourt , bjp , ഹൈക്കോടതി , ബിജെപി , കെ സുരേന്ദ്രന്‍ , ശബരിമല
കൊച്ചി| jibin| Last Updated: വ്യാഴം, 6 ഡിസം‌ബര്‍ 2018 (11:54 IST)
ശബരിമലയിലും നിലയ്‌ക്കലിലും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സ്വീകരിച്ച നടപടികള്‍ ന്യായീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രനെ പോലെ ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നയാള്‍ ഇങ്ങനെ പെരുമാറരുത്. പ്രതിഷേധ ദിനത്തില്‍ എന്തിന് ശബരിമലയില്‍ പോയതെന്നും കോടതി ചോദിച്ചു.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. ബാക്കി വാദം കേട്ട് നാളെ വിധി പറയാമെന്നും കോടതി അറിയിച്ചു.

ശബരിമലയിലെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ സുരേന്ദ്രന് എന്ത് അധികാരമാണുള്ളത്.
ഈ പ്രവർത്തികൾ ന്യായീകരിക്കാനാവില്ല. ശബരിമലയിലെ അക്രമ ഗൂഢാലോചന കേസ് നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സുരേന്ദ്രനെ എത്രകാലം ജയിലില്‍ ഇടുമെന്ന് കോടതി ചോദിച്ചു. മന്ത്രിമാര്‍ക്ക് എതിരെയും കേരളത്തില്‍ കേസില്ലേയെന്നും സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും കോടതി ചോദിച്ചു.

സുപ്രീംകോടതി വിധിയെ സുരേന്ദ്രന്‍ മാനിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :