‘നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ തെറ്റ് തിരുത്തണം, തോമസ് ചാണ്ടിയുടെ വെളളിക്കാശിന് മുന്നില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുട്ടുമടക്കുന്നു': കെ സുരേന്ദ്രന്‍

കോഴിക്കോട്, ചൊവ്വ, 14 നവം‌ബര്‍ 2017 (13:34 IST)

കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് എംപി വിവേക് തന്‍ഖ വരുന്നതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. അദ്ദേഹം തന്റെ ഫേസ് ബുക്കിലൂടെയാണ് പ്രതികരിച്ചത്.
 
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് തെറ്റ് തിരുത്തണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് എംപിയായ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്നത് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ പരിഹാസ്യമായ നിലയില്‍ എത്തിച്ചെന്നും സോളാര്‍ കേസില്‍ ഉടുതുണി അഴിഞ്ഞുവീണ കോണ്‍ഗ്രസിന് ഇതുകൂടുതല്‍ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല, കോടതി കൂട്ടുപിടിച്ച് അധികാരത്തില്‍ ഇരിക്കാന്‍ കഴിയില്ല; തോമസ് ചാണ്ടി അയോഗ്യനെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ രൂക്ഷമായി വിമശിച്ച് ഹൈക്കോടതി. ഭൂമി ...

news

'ആരാണ് തലയില്‍ മുണ്ടിട്ട് നടക്കുകയെന്ന് വരും നാളുകളില്‍ കാണാം’: ഉമ്മന്‍ ചാണ്ടി

സോളര്‍ കേസ് കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ആയുധമാക്കുന്ന സിപിഎം ജനങ്ങളോട് മറുപടി ...

news

‘പരാതിയുണ്ടെങ്കില്‍ കലക്ടറുടെ അടുത്തേക്ക് പോകൂ’ - തോമസ് ചാണ്ടിയോട് കോടതി

കായൽ കയ്യേറ്റ വിവാദത്തില്‍ ഹൈക്കോടതിയെ സമീപിച്ച മന്ത്രി തോമസ് ചാണ്ടിക്കു കോടതിയുടെ ...

Widgets Magazine