തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 20 മാര്‍ച്ച് 2017 (08:30 IST)
പാമ്പാടി നെഹ്റു കോളജിലെ ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾ ഡിജിപിയുടെ ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും. ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുക.
ജിഷ്ണുവിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിലാണ് നിരാഹാരം.
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ജിഷ്ണുവിന്റെ ബന്ധുക്കള്‍ അന്വേഷണത്തില്‍ തൃപ്‌തിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഈ മാസം 27 മുതലാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുകയെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കളാണ് അറിയിച്ചത്.