Widgets Magazine Widgets Magazine

കുണ്ടറ പീഡനം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍, നിര്‍ണായകമായത് പ്രതിയുടെ ഭാര്യയുടെ മൊഴി

കൊല്ലം, ഞായര്‍, 19 മാര്‍ച്ച് 2017 (15:44 IST)

Widgets Magazine

കുണ്ടറയില്‍ പീഡന കേസിൽ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.  
 
കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരായി സേവനം അനുഷ്ടിക്കുകയാണ്. അന്വേഷണ സംഘത്തില്‍ രൂപപ്പെട്ട ഭിന്നതയാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് കാരണമാകുന്നത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തണമെന്ന നിലപാടിലാണ് എസ്പിയുള്ളത്. എന്നാല്‍ അറസ്റ്റിന് കൂടുതല്‍ തെളിവ് വേണമെന്നാണ് ഡിവൈഎസ്പി പറയുന്നത്.
 
കേസിലെ പ്രതി പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനായി ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കേസിലെ സുപ്രധാനകാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ ഇന്ന് പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മോദിയെയും അമിത്ഷായെയും സാക്ഷിയാക്കി

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ...

news

മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് കുഞ്ഞാലിക്കുട്ടി; ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് എം ബി ഫൈസല്‍

മലപ്പുറത്ത് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് ലഭിച്ചതിനെക്കാള്‍ ...

news

‘അങ്കമാലി’ സംഘത്തിന്റെ വാഹനം തടഞ്ഞതിൽ തെറ്റില്ല: എസ് പി എ വി ജോർജ്

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ അണിയറ പ്രവർത്തകര്‍ സഞ്ചരിച്ചിരുന്ന വാഹനം മൂവാറ്റുപുഴ ...

news

യോഗി ആദിത്യനാഥിനെ പോലുള്ളവരെത്തന്നെയാണ്‌ ഇന്നത്തെ ഇന്ത്യ അർഹിക്കുന്നത്; പരിഹാസവുമായി വി ടി ബല്‍റാം

യോഗി ആദിത്യ നാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ...

Widgets Magazine Widgets Magazine