ബാലികമാരെ പീഡിപ്പിച്ച 30 കാരനായ ബന്ധു അറസ്റ്റില്‍

ശനി, 18 മാര്‍ച്ച് 2017 (13:33 IST)

Widgets Magazine

പതിനൊന്ന് വയസുള്ള രണ്ട് ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 30 കാരനായ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സനോജ് ആണ് പൊലീസ് പിടിയിലായത്.
 
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. സനോജിന്‍റെ കടുത്തുരുത്തി സ്വദേശിയായ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഈ സമയത്ത്  ഭാര്യയുടെ ബന്ധുക്കളായ പെണ്‍കുട്ടികള്‍ നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഇയാള്‍ പീഡിപ്പിച്ചത്. 
 
കുട്ടികളില്‍ ഒരാള്‍ മാതാവിനോട് പീഡന വിവരം പറഞ്ഞു. തുടര്‍ന്നാണ് ബന്ധുക്കള്‍ കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയതും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 
 
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഇന്‍സ്പെക്റ്റര്‍ കെ.പി.തോം‍സണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  
 
 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപിച്ച അമ്മൂമ്മയുടെ രണ്ടാം ഭര്‍ത്താവ് പിടിയില്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ ...

news

ബാലികയെ പിതാവ് പീഡിപ്പിച്ചെന്ന് മാതാവിന്‍റെ പരാതി

പിതാവ് ഒന്‍പതുകാരിയായ മകളെ പീഡിപ്പിച്ചെന്ന് മാതാവ് പൊലീസില്‍ പരാതി നല്‍കി. പരാതിയെ ...

news

മദ്യപിച്ച് ബഹളം വച്ച ജീവനക്കാരന്‍ സസ്പെന്‍ഷനില്‍

മദ്യപിച്ച് ഓഫീസില്‍ ബഹളം വയ്ക്കുകയും സഹപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതുമായി ...

news

നാലാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു; അമ്മയുടെ പരാതിയില്‍ പിതാവ് അറസ്‌റ്റില്‍ - പീഡനം മാസങ്ങളോളം തുടര്‍ന്നു

എരുമേലിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പമ്പാവാലി മൂലക്കയം ...

Widgets Magazine