ഷൈനി പള്‍സറിന്റെ കൂട്ടാളി; സുനിയുടെ എല്ലാ ഇടപാടും ഷൈനിയുടെ അറിവോടെ

ഷൈനി പള്‍സര്‍ സുനിയുടെ മുഖ്യ കൂട്ടാളി

കൊച്ചി| Aiswarya| Last Modified ശനി, 18 മാര്‍ച്ച് 2017 (15:54 IST)
പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കൂട്ടാളിയാണ് ഷൈനി തോമസ്.
ചേര്‍ത്തല സ്വദേശിയായ ഷൈനി കൊച്ചി കടവന്ത്രയില്‍ ബ്യൂട്ടിക് നടത്തിവരുകയാണ്. ഇവര്‍ക്ക് പള്‍സര്‍ സുനിയുമായി നല്ല ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം നടന്ന സംഭവം ഉള്‍പ്പെടെ നടികളെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ എല്ലാം ഷൈനിക്ക് അറിയാമായിരുന്നു. സുനിയുടെ എല്ലാ ഇടപാടുകളും ഷൈനിയുടെ അറിവോടെയായിരുന്നു നടന്നത്. ഇതിന് പുറമെ ഷൈനിയും സുനിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധമുണ്ടായിരുന്നുവെന്നും സൂചനകളുണ്ട്. സുനിയുടെ കാമുകിയുമായി ഷൈനിക്ക് നല്ല ബന്ധമാണ് ഉള്ളത്.

നടിക്കെതിരെയുണ്ടായ ആക്രമണത്തിനു പിന്നാലെ ഷൈനിയും സുനിയുടെ കാമുകിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഷൈനിയെ സംശയത്തിന്റെ പിന്‍ബലത്തില്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :