‘ഞങ്ങളോട് ഇത് വേണ്ടായിരുന്നു ഭായ്, എന്നാലും എനിക്ക് സന്തോഷമായി’; ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് മനസുതുറന്ന് കോഹ്‌ലി

‘ഞങ്ങളോട് ഇത് വേണ്ടായിരുന്നു ഭായ്, എന്നാലും എനിക്ക് സന്തോഷമായി’; ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ച് മനസുതുറന്ന് കോഹ്‌ലി

  Virat kohli , IPL , Cricket , Chennai super kings , bangalore , ms dhoni , dhoni ,  മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , അംബാട്ടി റായുഡു , കോഹ്‌ലി
ബംഗ്ലൂര്‍| jibin| Last Modified വെള്ളി, 27 ഏപ്രില്‍ 2018 (15:06 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഗോഡ്‌ഫാദര്‍ ആരെന്നു ചോദിച്ചാല്‍ മഹേന്ദ്ര സിംഗ് ധോണിയെന്നാകും ഉത്തരം. ഒരു ഘട്ടത്തില്‍ ടീമില്‍ നിന്നും പുറത്താകുമെന്ന അവസ്ഥ നേരിട്ട കോഹ്‌ലിയെ സംരക്ഷിച്ചതും കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഇന്നത്തെ സൂപ്പര്‍ താരമാക്കി മാറ്റിയതും ധോണിയെന്ന മുന്‍ ഇന്ത്യന്‍ നായകനാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ധോണി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് കോഹ്‌ലിയുടെ തന്ത്രങ്ങള്‍ തകര്‍ത്തെറിഞ്ഞു. 206 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന ചെന്നൈ രണ്ടു പന്ത് ബാക്കി നില്‍ക്കെയാണ് ജയം സ്വന്തമാക്കിയത്. അവസാന ഓവറുകളിലെ ധോണിയുടെ (34 പന്തിൽ 70) വെടിക്കെട്ടിനൊപ്പം ഓപ്പണർ അംബാട്ടി റായുഡുവിന്റെ (53 പന്തില്‍ 82) പ്രകടനവുമാണ് സീസണിലെ അഞ്ചാം ജയം ചെന്നൈയ്‌ക്ക് നേടിക്കൊടുത്തത്.

‘ധോനിയുടെ ഈ മിന്നും പ്രകടനത്തെക്കുറിച്ച് വാചാലനായിരിക്കുകയാണ് കോഹ്‌ലി. ഈ സീസണില്‍ ധോണി ഭായ് മികച്ച ഫോമിലാണ്. നല്ല ഷോട്ടുകള്‍ പുറത്തെടുക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു. ആ ബാറ്റിംഗ് കാണ്ടിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ആര്‍സിബിക്കെതിരെ ആ കളി വേണ്ട എന്നാണ് എന്റെ അഭിപ്രായം. കാരണം എന്റെ ടീം ബാംഗ്ലൂര്‍ ആണെല്ലോ’ - എന്നും കോഹ്‌ലി തമാശയോടെ പറഞ്ഞു.

ചെന്നെയുടെയും ബാംഗ്ലൂരൂന്റെയും ബോളിംഗ് കരുത്ത് സ്‌പിന്‍ ആയിരുന്നു. എന്നാല്‍, 72ന് നാല് എന്ന അവസ്ഥയില്‍ നിന്നാണ് ചെന്നൈ ജയിച്ചത്. 200 റണ്‍സ് നേടിയിട്ടും ഞങ്ങള്‍ക്ക് തോല്‍‌വി നേരിടേണ്ടി വന്നു. രണ്ട് മത്സരങ്ങളിലും 200ന് മുകളി റണ്‍സ് കണ്ടെത്തിയിട്ടും പരാജയപ്പെട്ടതില്‍ ആര്‍ സി ബി ബോളര്‍മാര്‍ ആത്മപരിശോധന നടത്തേണ്ട കാര്യമാണെന്നും കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോഹ്‌ലി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :