പാക് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളികളുടെ മറുപണി

കോഴിക്കോട്, വ്യാഴം, 29 ഡിസം‌ബര്‍ 2016 (08:41 IST)

Widgets Magazine
indian hackers, hacked, pak website കോഴിക്കോട്, വെബ്‌സൈറ്റ്, ഹാക്കിങ്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് മറുപണിയുമായി ഇന്ത്യന്‍ ഹാക്കര്‍മാര്‍. പാക്കിസ്ഥാനിലെ സിയാല്‍കോട്ട് രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്താണ് മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് പകരം വീട്ടിയത്.
 
തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഇവര്‍ അറിയിച്ചത്. ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പേജില്‍ പാക് വെബ്‌സൈറ്റിന്റെ യൂസര്‍ നേയിമും പാസ് വേഡും പരസ്യപ്പെടുത്തുകയും അതുവഴി ഓരോ ഇന്ത്യക്കാരോടും പ്രതിഷേധം രേഖപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 
 
കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. 'മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക്ക് ദി റെസ്റ്റ്' എന്ന സന്ദേശവും പാക് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചിരുന്നു. ഹാക്ക് ചെയ്യപ്പെട്ട് അധികം താമസിയാതെ തന്നെ വെബ്‌സൈറ്റ് പുനസ്ഥാപിക്കാനും കഴിഞ്ഞിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേരളത്തില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: തോമസ് ഐസക്

നരേന്ദമോദിക്കെതിരെ പറയാന്‍ എംടിക്ക് എന്തവകാശമാണുള്ളതെന്നും രാജ്യം മാറിയതൊന്നും എംടി ...

news

പ്രതിഷേധ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാന്‍ അഞ്ച് ലക്ഷം പേര്‍; നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല വൈകിട്ട്

മന്ത്രിമാരും സംസ്‌കാരിക നായകരും എല്‍ഡിഎഫ് നേതാക്കളും വിവിധ ജില്ലകളില്‍ അണിചേരും. ...

news

വിമര്‍ശനമുണ്ടായപ്പോള്‍ ചെന്നിത്തല സ്വീകരിച്ച സമീപനമാണ് നല്ല രീതി: ഉമ്മന്‍‌ചാണ്ടി

കോണ്‍‌ഗ്രസ് സംസ്കാരത്തിന് ചേരാത്ത വാക്കും പ്രവര്‍ത്തിയില്‍ ഒരു കോണ്‍ഗ്രസ് ...

Widgets Magazine