സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 ഡിസംബര്‍ 2024 (19:50 IST)
വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് എല്ലാവരും ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നു. ഇക്കാലത്ത് എല്ലാവര്‍ക്കും അവരവരുടെ ബാങ്ക് അക്കൗണ്ട് ഉണ്ട്. നിങ്ങള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഏതെങ്കിലും കാരണത്താല്‍ ആ അക്കൗണ്ടില്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലായി ഇടപാടുകള്‍ നടത്തുന്നില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമായേക്കാം. തല്‍ഫലമായി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഇടപാടുകളൊന്നും നടത്താനോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് ഉപയോഗിക്കാനോ കഴിയില്ല.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അക്കൗണ്ടിലെ തുക നിക്ഷേപമായി മാത്രമേ നിലനില്‍ക്കൂ. എന്നാല്‍ നിങ്ങള്‍ക്ക് ആ നിക്ഷേപത്തിന്മേല്‍ പലിശ ലഭിക്കുന്നത് തുടരും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ആദ്യം നിങ്ങളുടെ ബാങ്ക് സന്ദര്‍ശിച്ച് നിങ്ങള്‍ ബാങ്കിന് എന്തെങ്കിലും ചാര്‍ജ്ജ് നല്‍കാനുണ്ടെങ്കില്‍ അത് നല്‍കുക. നിങ്ങളുടെ അക്കൗണ്ടില്‍ എന്തെങ്കിലും ബാലന്‍സ് ഉണ്ടെങ്കില്‍ അത് പിന്‍വലിക്കുക.
ശേഷം ബാങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനായി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാനാകും. ശേഷം അക്കൗണ്ട് ക്ലോസ് ചെയ്തതായി ബാങ്കില്‍ നിന്നും ഒരു രേഖാമൂലമുള്ള സ്ഥിരീകരണം എഴുതി വാങ്ങുന്നത് നല്ലതാണ്.