സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 21 ഡിസംബര്‍ 2024 (18:08 IST)
നടിയെ ആക്രമിച്ച കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് നടിയുടെ ആവശ്യം തള്ളിയത്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയായ നടി കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഈ മാസം പന്ത്രണ്ടാം തീയതിയായിരുന്നു അതിജീവിത കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2017 ലാണ് നടി ആക്രമിക്കപ്പെടുന്നത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. ഒന്നാംപ്രതി പള്‍സര്‍ സുനിയാണ്.