തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 നവം‌ബര്‍ 2024 (16:01 IST)
തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശക്തമായ പാസ്സ്വേര്‍ഡ്. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നതും ഊഹിക്കാന്‍ കഴിയുന്നതുമായ പാസ്വേഡുകള്‍ ഉപയോഗിക്കരുത്. മറ്റൊന്ന് 2ഫാക്ടര്‍ ഓദന്റിഫിക്കേഷനാണ്. ഇതിലൂടെ സെക്യൂരിറ്റിക്ക് കൂടുതലായി ഒരു ഭാഗം കൂടി നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഇതിന് നിങ്ങളുടെ ഫോണിലേക്കോ ഇമെയിലിലേക്കോ സന്ദേശം എത്തും. മറ്റൊന്ന് ഫോണിലേക്ക് വരുന്ന ലിങ്കുകളിലും മെസ്സേജുകളിലും ക്ലിക്ക് ചെയ്യാതിരിക്കലാണ്.

തട്ടിപ്പുകാര്‍ പൊതുവേ ഇത്തരം ലിങ്കുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. കൂടാതെ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ പബ്ലിക്കായി ലഭിക്കുന്ന വൈഫൈ ഉപയോഗിച്ച് പണം ട്രാന്‍സാക്ഷന്‍ ചെയ്യരുത്. കൂടാതെ പണം കൈമാറുന്നതിന് വിശ്വസ്തമായ ആപ്പുകളെ മാത്രമേ ആശ്രയിക്കാവു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :