ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു; സിബിഐ വേണ്ടെന്നും പ്രോസിക്യൂഷൻ - സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നു; സിബിഐ വേണ്ടെന്നും പ്രോസിക്യൂഷൻ - സർക്കാര്‍ നിലപാട് തേടി ഹൈക്കോടതി

 highcourt , dileep , CBI , police , pulsar suni , Appunni , സിബിഐ , യുവനടി , സിബിഐ , ഹൈക്കോടതി
കൊച്ചി| jibin| Last Modified വ്യാഴം, 14 ജൂണ്‍ 2018 (14:41 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാർ നിലപാട് തേടി. സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹർജി ജൂലൈ നാലിന് വീണ്ടും
പരിഗണിക്കും.

സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ദിലീപിന്റെ ആവശ്യം. എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപിന്റെ ഹർജിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുമ്പ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ എത്തിയത്. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണ്. തന്നെ കേസിൽ കുടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച ക്വട്ടേഷൻ സംഘാംഗം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘത്തിന്റെ നടപടിയെന്നും ദിലീപ് ഹർജിയിൽ പറയുന്നു.

സംഭവത്തില്‍ തനിക്കെതിരെ തെളിവുകളില്ലായിരുന്നിട്ടും സമ്മർദ്ദങ്ങൾക്ക് വഴങ്ങി കേസിൽ പ്രതിയാക്കിയെന്നും ദിലീപ് ആരോപിക്കുന്നു.

2018 ഫെബ്രുവരി 17നാണ് കൊച്ചിയിലേക്കു കാറില്‍ വരുകയായിരുന്ന നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തത്. ഈ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിലെ എട്ടാം പ്രതിയാണ് താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :