എല്ലാവരോടും സംസാരിച്ചു, മഞ്ജുവിനെ ഒഴിവാക്കി മീനാക്ഷി?!

വ്യാഴം, 14 ജൂണ്‍ 2018 (12:57 IST)

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ പിതാവ് മാധവൻ വാര്യർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. മുത്തച്ഛനെ അവസാനം ഒരുനോക്ക് കാണാൻ മീനാക്ഷി എത്തിയിരുന്നു. ദിലീപിനൊപ്പമായിരുന്നു മിനാക്ഷി എത്തിയത്. 
 
ദിലീപിനേയും മീനാക്ഷിയേയും വീട്ടിലുള്ളവർ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരേയും കണ്ടപ്പോൾ കുടുംബാംഗങ്ങളിൽ ചിലർക്കെല്ലാം ഞെട്ടലുണ്ടായി. മുത്തച്ഛനെ അവസാനമായി കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി എത്തിയ മീനാക്ഷി അമ്മ മഞ്ജു വാര്യരെ ആശ്വസിപ്പിച്ചുവെന്നായിരുന്നു നേരത്തേ വന്ന റിപ്പോർട്ടുകൾ. 
 
എന്നാൽ, മഞ്ജുവിനോടടുത്ത വ്രത്തങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പ്രകാരം മീനാക്ഷി മഞ്ജുവിനോട് മിണ്ടിയില്ലത്രേ. മുത്തച്ഛന്റെ കാലില്‍ തൊട്ട് വന്ദിച്ചതിന് ശേഷം മുത്തശ്ശിയേയും മാമനെയും ആശ്വസിപ്പിച്ച മീനാക്ഷി മഞ്ജു വാര്യരോട് സംസാരിക്കാന്‍ കൂട്ടാക്കിയിരുന്നില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
 
മുത്തച്ഛന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവസാനമായി കാണാനെത്തിയ താരപുത്രിയുടെ തീരുമാനത്തിന് മികച്ച പിന്തുണ ലഭിച്ചിരുന്നു. പക്ഷേ, അച്ഛന്റെ വിയോഗത്തിൽ തകർന്നിരിക്കുന്ന മഞ്ജുവിനോട് മീനാക്ഷി മിണ്ടാതിരുന്നത് ശരിയായില്ലെന്നാണ് ചിലർ പറയുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക - ദ നണ്‍

ഹൊറർ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ച് ‘ദ നണ്‍’ ...

news

നസ്രിയ വരുന്നു, ‘കൂടെ’ മനോഹരമായ ഒരു സിനിമയും; ടീസര്‍ ഇതാ...

അഞ്ജലി മേനോന്‍ തിരിച്ചുവരികയാണ്. നസ്രിയ തിരിച്ചുവരികയാണ്. ‘കൂടെ’ എന്ന സിനിമയുടെ ഏറ്റവും ...

news

എന്തൊരു ഗ്ലാമറാ മമ്മൂക്കാ... - മമ്മൂട്ടിയുടെ പുതിയ ഫോട്ടോ ഷൂട്ട് വൈറലാവുന്നതിന്റെ കാരണം?

പ്രായം എന്തിനെങ്കിലും തടസമാണോയെന്ന് ചോദിച്ചാൽ അല്ലെന്നാകും ഉത്തരം. പ്രായത്തേയും ...

news

അഞ്ജലി മേനോൻ ചിത്രം ‘കൂടെ’- പാർവതിയും നസ്രിയയും വീണ്ടുമൊരുമിച്ച്

മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ...

Widgets Magazine