സര്‍ക്കാരിനെ വിശ്വാസമില്ല, ഭീഷണിയുണ്ട്: ജേക്കബ് തോമസ്

തിങ്കള്‍, 12 മാര്‍ച്ച് 2018 (11:03 IST)

തനിക്ക് ഭീഷണി ഉണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് കോടതിയില്‍. വിവിധ അഴിമതിക്കേസുകളിൽ ഉൾപ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോസ്ഥരും തനിക്കെതിരെ ഗൂഢാലോന നടത്തുന്നുവെന്ന് ജേക്കബ് തോമസ് ഹൈക്കോടതിയില്‍. 
 
തനിക്കെതിരായ ഗൂഢാലേചനയെ കുറിച്ച് അന്വേഷിക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഇതില്‍ നടപടിയുണ്ടായിട്ടില്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തിൽ തനിക്കും കുടുബത്തിനും ഭീഷണിയുണ്ടെനും അതിനാൽ സംരക്ഷണം വേണമെന്നുമാണ് ജേക്കബ് തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
 
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും വിജലിന്‍സ് കമ്മീഷണര്‍ക്കും നേരത്തേ പരാതി നൽകിയിരുന്നെങ്കിലും പരാതിയിൽ യാതോരു നടപടിയും ഇതേവരേ ഉണ്ടായിട്ടില്ല. അഴിമതിക്കതിരെ നടപടി സ്വീകരിക്കുന്നവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സർക്കരിനെതിരെയും ജേക്കബ് തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമ്പത്തിയൊന്ന് വെട്ടിയിട്ടും മരിക്കാത്തവനെ ഇപ്പോൾ നക്കിക്കൊല്ലാനിറങ്ങിയിരിക്കുകയാണ് സിപിഎം: കെ കെ രമ

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എംപി നേതാവ് ...

news

‘ത്രിപുര കത്തിയ രാത്രിയിൽ, നമ്മളുറങ്ങാതിരുന്ന രാത്രിയില്‍ അവര്‍ പടയ്ക്ക് കോപ്പ് കൂട്ടുകയായിരുന്നു’

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി അരുണ്‍‌ലാല്‍ ലെനിന്‍. രാജ്യത്തിന്റെ ...

news

കണ്ണൂരില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റു; നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കിരണിന് കുത്തേറ്റ സംഭവത്തില്‍ നാലുപേര്‍ ...

news

അവർ തെരുവിലാണ്, നമ്മൾ കഴിക്കുന്ന ഓരോ വറ്റിലും അവരുണ്ട്!

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി എഴുത്തുകാരി ദീപ നിശാന്ത്. ...

Widgets Magazine