വീണ്ടും സ്വര്‍ണവേട്ട: പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ സ്വര്‍ണം

Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (20:45 IST)
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് അനധികൃതമായി ഒളിച്ചു കൊണ്ടുവന്ന 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

മാലി സ്വദേശിയായ മുബി മുഹമ്മദ് എന്നയാളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ട്രോളി ബാഗിന്‍റെ പിടിയില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് അധികൃതര്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണു രണ്ടാമതും പരിശോധന നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :