ജമ്മു കശ്മീരില്‍ ബസ് അപകടം; 40 പേര്‍ മരിച്ചതായി സംശയം

ശ്രീനഗര്‍| Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2014 (16:08 IST)
ജമ്മു കശ്മീരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 40 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.

ബസ്സില്‍
50 യാത്രക്കാരുണ്ടായിരുന്നതായി ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

ജമ്മുവില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഇന്നലെ ആറു പേര്‍ മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :