തിരുവനന്തപുരത്ത് വീണ്ടും സ്വര്‍ണവേട്ട

തിരുവനന്തപുരം| Last Modified ബുധന്‍, 2 ജൂലൈ 2014 (16:11 IST)
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. തമിഴ്നാട് നാഗപട്ടണം സ്വദേശി അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീന്‍ എന്നയാളില്‍ നിന്ന് ഒരു കിലോ സ്വര്‍ണം തിരുവനന്തപുരം കസ്റ്റംസ് അധികൃതര്‍ പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് സിംഗപ്പൂരില്‍ നിന്നുള്ള ടൈഗര്‍ എയര്‍വേസ് വിമാനത്തിലാണ്‌ ഇയാള്‍ ഇവിടെയെത്തിയത്. അടിവസ്ത്രത്തില്‍ സ്വര്‍ണ്ണം ഒളിച്ചു കടത്തുകയായിരുന്നു ഇയാള്‍ എന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ സ്വര്‍ണ്ണക്കടത്തുകാരുടെ കാരിയര്‍ ആണോ
എന്നും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. രണ്ട് ദിവസം മുമ്പ് മൈക്രോവേവ് ഓവനില്‍ ഒളിച്ചുകൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :