നെടുമ്പാശേരിയില്‍ കോടികളുടെ സ്വര്‍ണവേട്ട

കൊച്ചി| Last Modified വ്യാഴം, 6 നവം‌ബര്‍ 2014 (16:41 IST)
നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടികളുടെ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്നും രണ്ടു കോടിരൂപയുടെ
സ്വര്‍ണം പിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ ദുബായില്‍നിന്നും എത്തിയ ഖത്തര്‍ എയര്‍വെയ്‌സില്‍നിന്നും ഇറങ്ങിയ കാസര്‍കോട് സ്വദേശി ഇല്യാസില്‍നിന്നുമാണ് നെടുമ്പാശേരിയില്‍ ഏഴരക്കിലോ സ്വര്‍ണം കണ്ടെടുത്തത്. ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തുവരുന്നു.

ചെറിയ ട്രാന്‍സ്‌ഫോമറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. നാല് ട്രാന്‍സ്‌ഫോമറുകളില്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് 14 സ്വര്‍ണബിസ്‌ക്കറ്റുകള്‍ വീതമാണ് ഒളിപ്പിച്ചിരുന്നത്. കൂടാതെ ഒരുകിലോ വരുന്ന സ്വര്‍ണാഭരണങ്ങളും ഉണ്ടായിരുന്നു.

നെടുമ്പാശേരിയില്‍ അടുത്തിടെ പിടികൂടിയതില്‍ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണ് ഇത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :