വീണ്ടും സ്വര്‍ണ്ണക്കടത്ത്: ഒരു കിലോ സ്വര്‍ണ്ണം പിടിച്ചു

  സ്വര്‍ണ്ണക്കടത്ത് , നെടുമ്പാശേരി , ടൈഗര്‍ എയര്‍വേസ്
കൊച്ചി| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (18:03 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. ചെന്നൈ സ്വദേശി ജോണ്‍ മുഹമ്മദ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

ഇന്നു പുലര്‍ച്ചെ സിംഗപൂരില്‍ നിന്നു വന്ന ടൈഗര്‍ എയര്‍വേസ് വിമാനത്തിലാണ്‌ ഇയാള്‍ ഇവിടെയെത്തിയത്. ഒരു കിലോയുടെ സ്വര്‍ണ്ണ ബിസ്കറ്റ് രണ്ടായി മുറിച്ച് സോക്സിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കടത്താന്‍ ശ്റമിച്ചത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധി പേരെ ഇത്തരത്തില്‍ പിടികൂടിയതിനാല്‍ സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം അതീവ ജാഗരൂകരാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :