'ഘര്‍ വാപസി' കേരളത്തില്‍ ‘ശബരീ കുംഭ്‘, കൂട്ടുകൂടാന്‍ ശിവസേനയും

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2014 (14:25 IST)
ഉത്തരേന്ത്യയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച മതപരിവര്‍ത്തന പരിപാടി കേരളത്തില്‍ വ്യാപകമായി നടപ്പിലാക്കാന്‍ വിശ്വ ഹിന്ദു പരിഷത് ശ്രമം തുടങ്ങി. അടുത്ത വര്‍ഷം തുടക്കത്തോടെ അഞ്ഞൂറിലറെ പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി വമ്പന്‍ പദ്ധതിയ്ക്കാണ് സംഘടന രൂപം
നല്‍കിയിരിക്കുന്നതെന്നാണ് വിവരം. വിവാദമായ ‘ഘര്‍ വാപസി‘എന്ന പേരിനു പകരം കേരളത്തിലെ പുനര്‍ മത പരിവര്‍ത്തന പദ്ധതിയ്ക്ക് ‘ശബരി കുംഭ്‘എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

അതിനിടെ കേരളത്തില്‍ നടക്കുന്ന സംഘ പരിവാര്‍ പദ്ധതിയ്ക്ക് ശിവസേനയും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയ തലത്തില്‍ നടക്കുന്ന പദ്ധതിയ്ക്ക് നേരത്തേ തന്നെ സേന പിന്തുണ അറിയിച്ചിരുന്നു. കേരളത്തിലെ സേനാ നേതാക്കള്‍ സമാനമായ പദ്ധതി നടപ്പിലാക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പരിപാടി നടത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍ സംഘപരിവാറുമായി യോജിക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം സംഘ പ്രിവാറിന്റെ ‘ശബരീ കുംഭ്‘ പദ്ധതി 2015 ജനുവരി ആദ്യത്തില്‍ തന്നെ തുടക്കമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുള്ള പദ്ധതിയും പ്രചാരണങ്ങളും സംഘടന തുടങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയിലായിരിക്കും ആദ്യത്തെ ‘ശബരി കുംഭ്‘ നടത്തുക എന്നാണ് വിവരം. ശബരി കുംഭില്‍ വിവാദ ബിജെപി ‌എം‌പിയായ യോഗി ആദിത്യ നാഥ് പങ്കെടുത്തേക്കുമെന്ന് വിവരങ്ങളുണ്ട്.

ഒരു കാലഘട്ടത്തില്‍ ക്രിസ്ത്യന്‍ മതം സ്വീകരിച്ച് ദളിതരേയും ആദിവാസികളേയും ആണ് ആദ്യഘട്ടത്തില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതെന്നാണ് വിവരം.
നേരത്തെ ആലപ്പുഴയില്‍ നടന്ന പരിപാടിയില്‍
കൊല്ലത്തു നിന്ന് ആളുകള്‍ പങ്കെടുത്തിരുന്നു. അതിനിടെ ശിവസേനയും അടുത്ത ജനുവരിയില്‍ മത പരിവര്‍ത്തന പരിപാടി നടത്തി തുടങ്ങും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരിപാടി സംഘടിപ്പിക്കാനാണ് ശിവസേന നേതൃത്വം ഒരുങ്ങുന്നത്. അടുത്ത മാസം തുടക്കത്തില്‍ നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കും എന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...