മതപരിവര്‍ത്തനം ജനാധിപത്യ വിരുദ്ധമെന്ന് സുധീരന്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (12:34 IST)
മതപരിവര്‍ത്തനം ജനാധിപത്യ മതേതര വിശ്വാസത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയില്‍ മതപരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തിലും മതപരിവര്‍ത്തനം നടന്ന സാഹചര്യത്തില്‍ ഇതിനെ ഗൗരവമായി കാണണം. മതപരിവര്‍ത്തനത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം ജനങ്ങളും മതേതര വിശ്വാസികളും ഇതിനെതിരെ യോജിച്ച പ്രവര്‍ത്തിക്കണമെന്നും സുധീരന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :