0 ഡയല്‍ ചെയ്താലും പേടിക്കേണ്ട പെട്ടെന്നു ഗ്യാസ് സബ്‌സിഡി പോകില്ല

കൊച്ചി| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (20:35 IST)
പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ അറിയാതെ 0 ഡയല്‍ ചെയ്താലും പേടിക്കേണ്ട, സബ്‌സിഡി ഉടന്‍ നഷ്ടപ്പെടില്ല. പാചകവാതക വിതരണ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചീഫ് സെയില്‍സ് മാനേജര്‍ ആര്‍. ഗിരീഷ് കുമാര്‍ ഇതു സംബന്ധിച്ചു വിശദീകരണം നല്‍കി.


0 ഡയല്‍ ചെയ്തു പോയതിന്റെ പേരില്‍ ആര്‍ക്കും സബ്‌സിഡി നഷ്ടപ്പെടില്ല. ഉപയോക്താക്കളുടെ അനുമതിയോടെ മാത്രമേ സബ്‌സിഡി ഉപേക്ഷിക്കുന്ന പദ്ധതിയിലേക്കു മാറ്റൂ. 0 ഡയല്‍ ചെയ്തു കഴിയുമ്പോള്‍ ആദ്യം അതു വിതരണ ഏജന്‍സി ഓഫീസിലാണു അറിയിപ്പു ലഭിക്കുന്നത്. അതു പിന്നീട് ഇക്കാര്യം കമ്പനിയെ അറിയിക്കും. ഉപയോക്താവില്‍ രേഖകള്‍ എഴുതിവാങ്ങിയ ശേഷമേ സബ്‌സിഡി പിന്‍വലിക്കുകയുള്ളൂ എന്ന് ഗിരീഷ്‌കുമാര്‍ അറിയിച്ചു.

വ്യാഴാഴ്ച
യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളുടെയും ആശങ്ക ഇതു സംബന്ധിച്ചായിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ആണ് ഇപ്പോള്‍ ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

എഡി എം പി. പദ്മകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ജോണ്‍ ടി. ഏബ്രഹാം, റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, പാചകവാതരണ ഏജന്‍സി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, കമ്പനി പ്രതിനിധികള്‍, മറ്റ് ഉപയോക്താക്കള്‍, വീട്ടമ്മമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :