പാചകവാതക സബ്സിഡിക്ക് ആധാർ നിർബന്ധമാക്കാം: സുപ്രീംകോടതി

 പാചകവാതകം , സുപ്രീംകോടതി , ആധാർ കാർഡ് , കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (15:15 IST)
പാചകവാതക സബ്സിഡിക്കും, പൊതുവിതരണ സമ്പ്രദായത്തിനും (പിഡിഎസ്) ആധാർ കാർഡ് നിർബന്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മറ്റു പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും ഈ കാര്യം പത്ര-ദൃശ്യ മാദ്ധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കാനും. കാര്‍ഡിനായി ശേഖരിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുത്. സുപ്രീംകോടതി ഉത്തരവിട്ടു.

അതേസമയം, ആധാർ കാർഡ് നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരി തീരുമാനത്തെ ചോദ്യം ചെയ്തുള്ള
ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ആധാര്‍ കാര്‍ഡിന്‍റെ നിയമസാധുത ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ആധാര്‍ കാര്‍ഡ് പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ഹര്‍ജിക്കാർ കോടതിയിൽ പറഞ്ഞിരുന്നത്. എന്നാല്‍ സ്വകാര്യത പൗരന്‍റെ മൗലികാവകാശമല്ലെന്നും ഭരണകൂടത്തിന് സ്വകാര്യതയിലേക്കു കടന്നുകയറാന്‍ അവകാശമുണ്ടെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :