ലോറിസമരം ആറാം ദിവസത്തിലേക്ക്; ഇന്ന് ചര്‍ച്ച

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 13 ഏപ്രില്‍ 2015 (09:02 IST)
പാചകവാതക വിതരണ ലോറികളുടെ സമരം ആറാം ദിവസത്തിലേക്ക്. സമരം ആറാം ദിവസത്തിലേക്ക് നീണ്ട സാഹചര്യത്തില്‍ ഇന്ന് സമരക്കാരുമായി ചര്‍ച്ച നടക്കും. വൈകുന്നേരം നാലിന് അസിസ്റ്റന്റ് ലേബര്‍ കമീഷണര്‍ യുജിന്‍ ഗോമസിന്റെ നേതൃത്വത്തില്‍ ലോറി ഉടമകളുടെയും ലോറി ജീവനക്കാരുടെയും പ്രതിനിധികളുമായാണ് ചര്‍ച്ച നടക്കുക.

അതേസമയം, സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനം ഗുരുതര പാചകവാതക ക്ഷാമത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബി പി സി എല്‍) അമ്പലമേട് മുഖ്യ പ്ളാന്‍റില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സമരം ആരംഭിച്ചത്.

സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടര്‍ വിതരണം സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, കോട്ടയം ജില്ലകളിലാണ് പാചകവാതക വിതരണം തടസ്സപ്പെട്ടിരിക്കുന്നത്. പാചകവാതക ക്ഷാമം പരിഹരിക്കാന്‍ ഭാരത് ഗ്യാസിന്റെ കോയമ്പത്തൂര്‍, മംഗലാപുരം പ്ളാന്‍റുകളില്‍ നിന്ന് അധിക ലോഡുകള്‍ മറ്റു ജില്ലകളിലേക്ക് എത്തിക്കുന്നുണ്ടെങ്കിലും ഇത് പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :